ErnakulamLatest NewsKeralaNattuvarthaNews

നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വർണം പിടികൂടി

33.57 ലക്ഷം രൂപ വിപണി വിലയുള്ള 767 ഗ്രാം സ്വര്‍ണ്ണം തിരിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വർണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പുലര്‍ച്ചെയാണ് 902 ഗ്രാം അനധികൃത സ്വര്‍ണ്ണ മിശ്രിതം പിടിച്ചത്. ഇതില്‍ നിന്ന് 33.57 ലക്ഷം രൂപ വിപണി വിലയുള്ള 767 ഗ്രാം സ്വര്‍ണ്ണം തിരിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read Also : 10 വയസുള്ള മകന്‍ നോക്കിനില്‍ക്കെ അര്‍ധരാത്രിയില്‍ യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി പരാതി

ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ മലപ്പുറം സ്വദേശി അന്‍സാര്‍ ആണ് പിടിയിലായത്. സ്വര്‍ണം നാല് കാപ്സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button