Latest NewsNewsBusiness

റെക്കോർഡ് തിരുത്തിയെഴുതി അംബാനി, സ്വന്തമാക്കിയത് കോടികളുടെ വില്ല

കുവൈത്തിലെ പ്രമുഖ വ്യവസായിയായ മുഹമ്മദ് അൽഷായിൽ നിന്നാണ് അംബാനി വില്ല സ്വന്തമാക്കിയത്

ദുബായിൽ കോടികൾ വിലമതിക്കുന്ന ആഡംബര വില്ല സ്വന്തമാക്കി ഇന്ത്യൻ ശത കോടീശ്വരനായ മുകേഷ് അംബാനി. അതിസമ്പന്നരുടെ ഇഷ്ട കേന്ദ്രമായ പാം ജുമേറയിലാണ് അംബാനി വില്ല സ്വന്തമാക്കിയിരിക്കുന്നത്. ദുബായിലെ പ്രധാന കടൽത്തീര നഗരങ്ങളിൽ ഒന്നാണ് പാം ജുമേറ. റിപ്പോർട്ടുകൾ പ്രകാരം, പാംജുമേറയിലെ ആഡംബര വില്ല 16.30 കോടി ഡോളറിനാണ് സ്വന്തമാക്കിയിരിക്കുന്നത്.

കുവൈത്തിലെ പ്രമുഖ വ്യവസായിയായ മുഹമ്മദ് അൽഷായിൽ നിന്നാണ് അംബാനി വില്ല സ്വന്തമാക്കിയത്. മുൻപ് ഇളയ മകനായ ആനന്ദിനു വേണ്ടി കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ 8 കോടി ഡോളറിന്റെ വില്ല മുകേഷ് അംബാനി വാങ്ങിയിരുന്നു. ഈ റെക്കോർഡാണ് ഇത്തവണ തിരുത്തിയെഴുതിയത്. ഇതോടെ, ദുബായിലെ ഏറ്റവും വലിയ ആഡംബര വില്ലയ്ക്ക് ഉടമയായി മുകേഷ് അംബാനി മാറി. നിലവിൽ, അംബാനിയോ അൽഷായയോ ഇത് സംബന്ധിച്ച പ്രസ്താവനകൾ നടത്തിയിട്ടില്ല. ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപ് നഗരമായ പാം ജുമേറിയിൽ ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ എന്നിവർക്കും വില്ലകൾ ഉണ്ട്.

Also Read: അസിഡിറ്റി അകറ്റാൻ വീട്ടിൽ തന്നെയുള്ള ചില മാർ​ഗങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button