KeralaLatest NewsNews

ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്തു 

മുഴപ്പാല: 2025ഓടെ പാൽ ഉൽപാദനത്തിലും സംഭരണത്തിലും വിപണനത്തിലും സ്വയംപര്യാപ്തത കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചരക്കണ്ടി മുഴപ്പാലയിൽ ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. കേരളത്തിലെ പാലിന്റെ പ്രതിശീർഷ ലഭ്യത ഉയർത്താനുള്ള കർമ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. പ്രതിശീർഷ ലഭ്യത ഉയർത്തുന്നതിന്റെ ഭാഗമായാണ് ഉരുക്കളെ വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതി നടപ്പാക്കുന്നത്.

 

അധികമുള്ള പാൽ സംസ്കരിക്കാൻ പാൽപൊടി ഫാക്ടറിയുടെ നിർമാണം മലപ്പുറം ജില്ലയിൽ അതിവേഗം നടക്കുന്നു. പരമ്പരാഗത ക്ഷീരസംഘങ്ങൾ ജനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നവരാണ്. അവർക്ക് എന്തെങ്കിലും പ്രയാസം വരുമെന്ന് ആശങ്ക വേണ്ട. പാലും പാൽ വിപണിയും അനുദിനം ശക്തിപ്പെടുകയാണ്. പശുവിനെ പരിപാലിക്കുക കേരളത്തിൽ സംസ്കാരത്തിന്റെ ഭാഗം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.ശിവദാസൻ എം.പി, എം.എൽ.എമാരായ കെ.വി സുമേഷ്, എം. വിജിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മിൽമ ചെയർമാൻ കെ.എസ് മണി എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button