Latest NewsNewsTechnology

ടമ്മോക് ആപ്പ്: സേവനങ്ങൾ ഇനി കന്നടയിലും

രാജ്യത്തെ 121 നഗരങ്ങളിൽ ടമ്മോക് പ്രവർത്തിക്കുന്നുണ്ട്

പ്രമുഖ മൊബൈലിറ്റി ആപ്പായ ടമ്മോക് ആപ്പിൽ പുതിയ മാറ്റങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, ടമ്മോക് ആപ്പിന്റെ കന്നട പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ, ആപ്പിന്റെ സേവനങ്ങൾ കന്നടയിലും ലഭ്യമാകും. പൊതുമേഖലയിലെ ഗതാഗത സംവിധാനങ്ങളെ കുറിച്ചുള്ള വിവരങ്ങളും സേവനങ്ങളും നൽകുന്ന പ്രമുഖ മൊബിലിറ്റി ആപ്പുകളിൽ ഒന്നാണ് ടമ്മോക്.

രാജ്യത്തെ 121 നഗരങ്ങളിൽ ടമ്മോക് പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 1.5 മില്യൺ ഉപയോക്താക്കളാണ് ടമ്മോക്കിന് ഉള്ളത്. ഇതിൽ 70 ശതമാനം ഉപയോക്താക്കളും ബംഗളൂരുവിൽ നിന്നാണ്. അടുത്തിടെ, ബിഎംടിസി ബസുകളിൽ ക്യുആർ കോഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്ന സംവിധാനം ടമ്മോക് അവതരിപ്പിച്ചിരുന്നു. ഈ സേവനത്തിന് വൻ സ്വീകാര്യതയാണ് ഉപയോക്താക്കൾക്കിടയിൽ ലഭിച്ചത്. ഈ നേട്ടത്തിന് പിന്നാലെയാണ് ടമ്മോക് കന്നട പതിപ്പ് അവതരിപ്പിച്ചത്.

Also Read: ‘വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ, സെക്ഷ്വൽ മെസേജുകൾ അയച്ചു, റൂമെടുക്കാമെന്ന് പറഞ്ഞു’: കടകംപള്ളിക്കെതിരെ സ്വപ്ന സുരേഷ്

നിലവിൽ, ഈ ആപ്പ് ഉപയോഗിക്കുന്നവർക്ക് കന്നടയിലേക്ക് മാറാൻ ആപ്പിനകത്തെ സെറ്റിംഗ്സിൽ ക്ലിക്ക് ചെയ്തതിനുശേഷം ഭാഷ മാറ്റാവുന്നതാണ്. ഉടൻ തന്നെ ബംഗാളി, മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ടമ്മോക് സേവനം ലഭിക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button