Latest NewsKeralaNewsLife Style

അറിയാം പീനട്ട് ബട്ടറിന്റെ ആരോഗ്യഗുണങ്ങൾ

നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയാറാക്കുന്നത്. സാൻഡ് വിച്ച്, ടോസ്റ്റ്, ചപ്പാത്തി ഇവയിൽ സ്‌പ്രെഡ്‌ ചെയ്യാനാണ് സാധാരണയായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത്. മറ്റ് നട്ട്സുകളായ കശുവണ്ടി, പിസ്‌ത, ബദാം, വാൾനട്ട്  ഇവയുടെ അത്ര വിലപിടിച്ച ഒന്നല്ല നിലക്കടല എങ്കിലും ഗുണങ്ങളിൽ ഇവയെക്കാൾ മുന്നിലാണ്.

 

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്‌, ഫോസ്‌ഫറസ്‌, സെലീനിയം, കോപ്പർ, അയൺ, സിങ്ക്, തയാമിൻ, റൈബോഫ്ലേവിൻ, പിരിഡോക്സിൻ, പാന്റോതെനിക് ആസിഡ് എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ.

സാച്ചുറേറ്റഡ് ഫാറ്റ് ഇല്ലാത്തതിനാൽ ഇത് പതിവായി ഉപയോഗിക്കാം. നിലക്കടല കഴിച്ച് ഭാരം കൂടുമോ എന്ന പേടി വേണ്ട. നിലക്കടല യഥാർഥത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്.

പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടർ. 100 ഗ്രാം പീനട്ട് ബട്ടറിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്.

ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ 2016 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് പീനട്ട് ബട്ടറിന് കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള കഴിവുണ്ട്.

റെസ്‌വെറാട്രോൾ, ഫിനോലിക് ആസിഡ്, ഫൈറ്റോസ്‌റ്റെറോൾഡ്‌ തുടങ്ങിയ സംയുക്തങ്ങളുടെ കലവറയാണ് പീനട്ട് ബട്ട.ർ ഇവ ഭക്ഷണത്തിൽ നിന്നു കൊളസ്ട്രോളിനെ ആഗിരണം ചെയ്യുന്നത് തടയുന്നു. പീനട്ട് ബട്ടറിലടങ്ങിയ കൊഴുപ്പിന്റെ അളവും ഒലിവ് ഓയിലിലെ കൊഴുപ്പിന്റെ അളവും തുല്യമാണ്. പോളി അൺസാച്ചുറേറ്റഡ്, മോണോ അൺസാച്ചുറേറ്റഡ് ഫ്‌ളാറ്റുകൾ ഇതിലുണ്ട്. ഇവ പൂരിത കൊഴുപ്പുകൾ അല്ലാത്തതിനാൽ ഹൃദയത്തിനും നല്ലതാണ്. പീനട്ട് ബട്ടറിലടങ്ങിയ അപൂരിത കൊഴുപ്പുകൾ ചീത്തകൊളസ്ട്രോൾ കുറയ്ക്കുന്നു.

ഫോളേറ്റ്, നിയാസിൻ, പാന്റോതെനിക് ആസിഡ്, പിരിഡോക്സിൻ, റൈബോഫ്ലേവിൻ, തയാമിൻ ഇവയടങ്ങിയതിനാൽ പീനട്ട് ബട്ടറിന് ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ആന്റിഓക്സിഡന്റായ റെസ് വെറാട്രോളും പീനട്ട് ബട്ടറിലുണ്ട്. ഗുരുതരരോഗങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിഫിനോളിക് ആന്റിഓക്സിഡന്റ് ആണ്  റെസ് വെറാട്രോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button