CricketLatest NewsNewsSports

നാട്ടിലേക്ക് ട്രോഫി കൊണ്ടുവരുന്നതല്ലാതെ മറ്റൊരു ഓപ്‌ഷനും മനസിലുണ്ടാവരുത്: റമീസ് രാജ

മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പർ 12ൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന പാകിസ്ഥാൻ ടീമിന് ഉപദേശവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജ. നാട്ടിലേക്ക് ട്രോഫി കൊണ്ടുവരുന്നതല്ലാതെ മറ്റൊരു ഓപ്‌ഷനും മനസിലുണ്ടാവരുതെന്നാണ് റമീസ് രാജ പറയുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.

‘ലോകകപ്പ് നേടുന്നത് സ്വപ്‌നം കാണുന്നതിനെ കുറിച്ച് മാത്രമാണ് ബാബറിനോട് സംസാരിച്ചത്. നാട്ടിലേക്ക് ട്രോഫി കൊണ്ടുവരുന്നതല്ലാതെ മറ്റൊരു ഓപ്‌ഷനും മനസിലുണ്ടാവരുത് എന്ന് അദ്ദേഹത്തോട് പറഞ്ഞു. ലോകകപ്പ് മൈന്‍ഡ് ഗെയിമാണ്. ധൈര്യം ചോരാതിരിക്കാനും സ്വപ്‌നം പൂര്‍ത്തികരിക്കാനുമുള്ള വെല്ലുവിളി. ഇതാണ് കിരീടം നേടാന്‍ അനിവാര്യം’.

‘എതിര്‍ ടീം ചിലപ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്തിരിക്കാം. കാലാവസ്ഥ ചിലപ്പോള്‍ കളിച്ചേക്കാം. എന്നാല്‍ ആരാധകര്‍ ടീമിന് എല്ലാ പിന്തുണയും നല്‍കണം. കാരണം ലോകകപ്പിനുള്ള ഏറ്റവും മികച്ച ടീമാണിത്. പാകിസ്ഥാനില്‍ ഷോട്ട് കളിക്കാനുള്ള സാവകാശം ബാറ്റ്സ്മാൻമാർക്ക് ലഭിക്കും. എന്നാല്‍, ഓസ്ട്രേലിയയില്‍ അങ്ങനെയല്ല’ റമീസ് രാജ പറഞ്ഞു.

Read Also:- ‘ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പെണ്ണ് ഒരിക്കലും സങ്കടപ്പെടരുത്, ആ കണ്ണ് നാനയരുത്’: സംശയ രോഗം ശ്യാംജിത്തിനെ സൈക്കോയാക്കി

അതേസമയം, അഫ്രീദി പരിക്കിൽ നിന്ന് മുക്തനായെത്തിയ ആശ്വാസത്തിലാണ് പാകിസ്ഥാൻ. സന്നാഹ മത്സരത്തിൽ അഫ്രീദി മികച്ച പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ വ‍ർഷത്തെ ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽവിയിലേക്ക് തള്ളിവിട്ടത് ഷഹീൻ ഷാ അഫ്രീദിയുടെ അതിവേഗ പന്തുകളായിരുന്നു. രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും തുടക്കത്തിലെ വീണപ്പോൾ ഇന്ത്യ പാകിസ്ഥാന് മുന്നിൽ ആദ്യ തോൽവി ഏറ്റുവാങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button