Latest NewsNewsInternational

സെക്‌സിനിടെ ലിംഗത്തിൽ കൊക്കെയ്ൻ പുരട്ടി, കാമുകി മരിച്ചു: കാമുകനെതിരെ കേസ്, നിർണായക വിധിയുമായി കോടതി

ഓറൽ സെക്‌സ് ചെയ്യുന്നതിനിടെ അമിതമായ അളവിൽ കൊക്കൈൻ ശരീരത്തിനുള്ളിൽ ചെന്ന് കാമുകി കൊല്ലപ്പെട്ട കേസിൽ നിർണായക വിധിയുമായി കോടതി. കാമുകനായ ഡോക്ടറോട് 11,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഡോ. കോക്ക് പെനിസ് എന്നറിയപ്പെടുന്ന ജർമ്മനിയിൽ നിന്നുള്ള ഡോക്ടറോടാണ് നഷ്ടപരിഹാര തുക നൽകാൻ കോടതി ഉത്തരവിട്ടത്. തടവ് ശിക്ഷ കൂടാതെയാണിത്. ജർമ്മനിയിലെ മാഗ്‌ഡെബർഗിലെ കോടതിയുടെതാണ് ഉത്തരവ്, ഇവോനിന്റെ ചികിത്സയ്ക്കായി അവൾ മരിക്കുന്നതിന് മുമ്പ് പണമടച്ച മെഡിക്കൽ ഇൻഷുറർമാരായ ഐകെകെ ഗെസുണ്ട് പ്ലസിനാണ് ഡോക്ടർ 11,000 പൗണ്ട് നൽകേണ്ടത്.

2019 -ൽ കാമുകിയെ വഞ്ചിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് ജർമൻ സർജനായ ഡോ. ആൻഡ്രിയാസ് നീഡർബിച്‌ലറിന് 9 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 46 -കാരനായിരുന്ന ഇയാളുമായുള്ള സെക്സിന് ഇടയിലാണ് കാമുകി ഇവോൻ എം കൊല്ലപ്പെട്ടത്. എന്നാൽ ഇവോൻ സ്വമേധയാ കൊക്കൈയ്ൻ കഴിച്ചതാണെന്ന് കാമുകന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഇതിനാൽ പണം നൽകാൻ തയ്യാറല്ലെന്നായിരുന്നു ഇയാളുടെ വാദം.

കൊല്ലപ്പെട്ട, ഹെയർഡ്രെസ്സറായ ഇവോൻ വർഷങ്ങളായി ഡോക്ടർ നീഡർബിച്ലറുടെ രോഗിയായിരുന്നു. അതുകൊണ്ടുതന്നെ ഇവർക്ക് ഡോക്ടറുമായി ദീർഘകാലമായി ബന്ധമുണ്ടായിരുന്നു. ഡോക്ടറെ വലിയ വിശ്വാസവുമായിരുന്നു. ഉഭയസമത പ്രകാരമുള്ള സെക്‌സിൽ യുവതി ഏർപ്പെട്ടിരുന്നതായി പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു. പിന്നീട് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ഇവരുടെ ശരീരത്തിൽ അമിതമായ അളവിൽ കൊക്കൈൻ കണ്ടെത്തിത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ ഇത്തരത്തിൽ ലിം​ഗത്തിൽ കൊക്കൈൻ പുരട്ടിയതിനുശേഷം മറ്റു മൂന്നു സ്ത്രീകളുമായി കൂടി സെക്സ് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇതോടെയാണ് ഇയാളുടെ കുറ്റക്കാരനായി വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button