Latest NewsNewsIndia

ആഗോള പ്രശ്നങ്ങൾക്ക് ഒരുമിച്ച് പരിഹാരം കാണാൻ ആഗ്രഹിക്കുന്നു: ഋഷി സുനാക്കിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ബ്രിട്ടൺ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനാക്കിന് അഭിനന്ദനം അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള പ്രശ്നങ്ങൾക്ക് ഒരുമിച്ച് പരിഹാരം കാണാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഋഷി സുനാക്കിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: അധികാര പരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് കരുതരുത്: ഗവർണർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

യുകെയിലെ ഇന്ത്യൻ പൗരന്മാർക്ക് പ്രധാനമന്ത്രി ദീപാവലി ആശംസകൾ നേരുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഋഷി സുനാക്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റ് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് ഋഷി സുനാക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരും ഋഷി സുനാകിനാണ് പിന്തുണ നൽകിയത്. കഴിഞ്ഞയാഴ്ച്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് രാജിവെച്ചത്.

അധികാരമേറ്റ് 44-ാം ദിവസമാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ഏൽപിച്ച ദൗത്യം തനിക്ക് നിറവേറ്റാനായില്ലെന്നായിരുന്നു രാജിവച്ചതിനു പിന്നാലെ ലിസ് ട്രസ് വ്യക്തമാക്കിയിരുന്നത്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്.

Read Also: ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്ന കാര്യം എൽഡിഎഫ് ഗൗരവമായി ആലോചിക്കും: കാനം രാജേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button