Latest NewsKeralaNews

ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി കൂട്ടയോട്ടം 

കൽപറ്റ: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വയനാട് യുവജന കേന്ദ്രത്തിന്റെ ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്ത് സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം വി.കെ സനോജ് ഉദ്ഘാടനം ചെയ്തു.  കൂട്ടയോട്ടം കൽപറ്റ എ.എസ്.പി തപോഷ് ബസുമതരി ഫ്ലാഗ് ഓഫ് ചെയ്തു.

സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം പി.എം ഷബീർ അലി അധ്യക്ഷത  വഹിച്ചു. അസി. എക്സൈസ് കമ്മിഷണർ അബൂബക്കർ സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. സിവിൽ സ്റ്റേഷൻ മുതൽ കൽപറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ പരിസരം വരെയായിരുന്നു കൂട്ടയോട്ടം. യുവജന ക്ഷേമ ബോർഡ് ജില്ലാ കോഓർഡിനേറ്റർ കെ.എം ഫ്രാൻസിസ്, ജില്ലാ വനിത കോഓർഡിനേറ്റർ അനിഷ സുരേന്ദ്രൻ, ഫുട്‌ബോൾ താരം ഒ.ബി അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button