CricketLatest NewsNewsSports

ടി20 ലോകകപ്പില്‍ പാക് പേസർമാരെ പേടിച്ചാണ് ഇന്ത്യൻ ഓപ്പണർമാർ ക്രീസില്‍ നിന്നത്: അക്തര്‍

ലാഹോര്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ പേടിച്ചവരെപ്പോലെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പേസര്‍മാരെ നേരിടാന്‍ ക്രീസില്‍ നിന്നതെന്ന് മുന്‍ പാക് താരം ഷൊയൈബ് അക്തർ. അക്തര്‍ തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം തുറന്നടിച്ചത്. രോഹിത്തിന്‍റെയും രാഹുലിന്‍റെയും ഓപ്പണിംഗ് കൂട്ടുകെട്ട് തുടക്കം മുതല്‍ അടിച്ചു തകര്‍ക്കുന്ന സമീപനം സ്വീകരിക്കാതെ കരുതലോടെ കളിക്കുന്നതാണ് വിമര്‍ശനത്തിന് കാരണമായത്.

‘രോഹിത് ശര്‍മ ക്യാപ്റ്റന്‍സിയുടെ അമിതഭാരവും പേറിയാണ് ബാറ്റ് ചെയ്യുന്നത്. അതിന്‍റെ സമ്മര്‍ദ്ദം മുഴുവന്‍ അദ്ദേഹത്തിന്‍റെ ബാറ്റിംഗിലുണ്ടായിരുന്നു. കെ എല്‍ രാഹുലാകട്ടെ അതി ജാഗ്രതയിലാണ് ക്രീസില്‍ നിന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം പുറത്തായതും. രണ്ടുപേരും പേടിയോടെയും സമ്മര്‍ദ്ദത്തോടെയുമാണ് ക്രീസില്‍ നിന്നത്’ അക്തര്‍ പറഞ്ഞു.

Read Also:- ഇലന്തൂർ നരബലിയുമായി ‘കുമാരി’ക്ക് എന്താണ് ബന്ധം? – സുരഭി ലക്ഷ്മി വ്യക്തമാക്കുന്നു

വിക്കറ്റ് പോയാലും അടിച്ചു കളിക്കുക എന്നതാണ് പുതിയ സമീപനമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും പാക് പേസര്‍മാര്‍ക്കെതിരെ ആ പ്രകടനം പുറത്തെടുക്കാന്‍ ഇരുവര്‍ക്കുമായില്ല. രാഹുലിന്‍റെ അതികരുതലാണ് ഇന്ത്യയുടെ പതിഞ്ഞ തുടക്കങ്ങള്‍ക്ക് കാരണമെന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂട്ടുന്നതാണ് അക്തറിന്‍റെ ആരോപണം. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും രാഹുലിന്‍റെ അമിത കരുതല്‍ ഇന്ത്യക്ക് വിനയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button