KollamKeralaNattuvarthaLatest NewsNews

വ​ര്‍​ക്ക​ല​യി​ൽ റി​സോ​ര്‍​ട്ടു​ക​ളി​ൽ റെയ്ഡ് : ക​ഞ്ചാ​വും മ​ദ്യ​വും പി​ടി​കൂ​ടി, 4 പേർ പിടിയിൽ

കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ത​ൻ​സി​ൽ, സ​ഞ്ജീ​വ്, രാ​ജ്കു​മാ​ർ, അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വ​ര്‍​ക്ക​ല: വ​ര്‍​ക്ക​ല​യി​ൽ റി​സോ​ര്‍​ട്ടു​ക​ളി​ൽ പൊ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. റി​സോ​ര്‍​ട്ടി​ലെ താ​മ​സ​ക്കാ​രാ​യ നാ​ലു​പേ​രെയാണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ത​ൻ​സി​ൽ, സ​ഞ്ജീ​വ്, രാ​ജ്കു​മാ​ർ, അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പരിശോധനയിൽ ക​ഞ്ചാ​വും അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച മ​ദ്യ​വും പി​ടി​കൂ​ടി. അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ബി​യ​ർ ബോ​ട്ടി​ലു​ക​ളും ഒ​ന്നേ​കാ​ൽ ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വും 31 ഗ്രാം ​ക​ഞ്ചാ​വും ആണ് പി​ടി​കൂ​ടിയത്.

Read Also : ‘മാർട്ടിനെയറിയാമോ, ഞങ്ങടെ മാർട്ടിനെയറിയാമോ? സാൻ്റിയാഗോ മാർട്ടിൻ്റെ വകയിൽ ഒരമ്മാച്ചൻ്റെ മകനാണ് സഖാവ് റെമി മാർട്ടിൻ’

അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ റി​സോ​ര്‍​ട്ട് ഉ​ട​മ​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. വ​ർ​ക്ക​ല, അ​യി​രൂ​ർ പൊ​ലീ​സ് സം​യു​ക്ത​മാ​യാ​ണ് റെ​യ്ഡ് സം​ഘ​ടി​പ്പി​ച്ച​ത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button