KeralaLatest NewsNews

തൈകിളവന്മാരായ നേതാക്കളുടെ അറപ്പുളവാകുന്ന ചര്‍ച്ചകളാണ് മാധ്യമങ്ങളിൽ, മുഖ്യമന്ത്രി ഇതില്‍ ഇടപെടണം: കുറിപ്പ്

തോമസ് ഐസക്കിനോടും കടകംപള്ളി സുരേന്ദ്രനോടും ശ്രീരാമകൃഷണ്നോടും കുറച്ച്‌ ദിവസത്തേക്ക് വായ മൂടി മിണ്ടാതിരിക്കാന്‍ പറയണം

സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മുൻ മന്ത്രിമാരും സിപിഎം നേതാക്കന്മാരുമായ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, ശ്രീരാമകൃഷ്ണന്‍ എന്നിവർക്കെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് എത്തിയത് ചർച്ചയാകുകയാണ്. ആദരണീയനായ മുഖ്യമന്ത്രീ,ദയവ് ചെയ്ത് താങ്കള്‍ ആ തോമസ് ഐസക്കിനോടും കടകംപള്ളി സുരേന്ദ്രനോടും ശ്രീരാമകൃഷണ്നോടും കുറച്ച്‌ ദിവസത്തേക്ക് വായ മൂടി മിണ്ടാതിരിക്കാന്‍ പറയണമെന്ന് അഡ്വക്കറ്റ് സംഗീത ലക്ഷ്മണ. സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി സ്വപ്നസുന്ദരിയെ ഇങ്ങനെ കയറൂരിവിട്ടാല് ബാക്കിയുള്ള കാര്യങ്ങളും കൂടി വിളിച്ചു കൂവി പറഞ്ഞ് രാഷ്ട്രീയകേരളത്തിന്റെ മാധ്യമവാര്‍ത്താപരിസരം മലീനസമാക്കില്ലേ ആ സ്ത്രീയെന്നും സംഗീത ചോദിക്കുന്നു.

read also: കോയമ്പത്തൂർ കാർ സ്ഫോടനം: ‘പ്രതികൾക്ക് ഐഎസ്ഐഎസ് ബന്ധം’, എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് സ്റ്റാലിൻ

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ആദരണീയനായ മുഖ്യമന്ത്രീ,ദയവ് ചെയ്ത് താങ്കള്‍ ആ തോമസ് ഐസക്കിനോടും കടകംപള്ളി സുരേന്ദ്രനോടും ശ്രീരാമകൃഷണ്നോടും കുറച്ച്‌ ദിവസത്തേക്ക് വായ മൂടി മിണ്ടാതിരിക്കാന്‍ പറയണം. താങ്കള്‍ ഇതൊക്കെ കൗശലപൂര്‍വ്വം ആസൂത്രണം ചെയ്ത് അവന്മാരെ കൊണ്ട് പറയിപ്പിക്കുന്നതാണ് എന്നതൊക്കെ ബുദ്ധിയും ബോധവും വിവേചനവും വകതിരിവുമുള്ള എന്നെ പോലെയുള്ളവര്‍ക്ക് മനസ്സിലാവുന്നുണ്ട്. യു.എ.ഇ. കൗണ്‍സലേറ്റിന്റെ ജവഹര്‍ നഗറിലുള്ള വീട്ടില്‍ നിന്ന് പുറപ്പെട്ട് ക്ലിഫ് ഹൗസിലെത്തിയ ബിരിയാണി ചെമ്ബില്‍ എന്തായിരുന്നെന്നോ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി യാത്ര ചെയ്തെത്തിച്ച താങ്കളുടെ ബാഗിനെ കുറിച്ചോ കൗണ്‍സിലേറ്റ് ജനറലും കുടുംബവും തിരുവനന്തപുരത്ത് എത്തിയപ്പോള്‍ റൂട്ട് മാറ്റി വിട്ട് വരുംകാല പോലീസ് മേധാവി മനോജ് എബ്രഹാം അവരെ ക്ലിഫ് ഹൗസില്‍ എത്തിച്ചതിനെ കുറിച്ചോന്നും രാഷ്ട്രീയകേരളം വ്യാകുലപ്പെടുന്നില്ല. നല്ല കാര്യം! നാടിനല്ല, താങ്കള്‍ക്ക്.

എന്നാല്‍ ഹോണറബിള്‍ ചീഫ് മിനിസ്റ്റര്‍, മറ്റൊരു കാര്യം താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാനൊന്ന് ശ്രമിച്ചു നോക്കുകയാണ്. സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി സ്വപ്നസുന്ദരിയെ ഇങ്ങനെ കയറൂരിവിട്ടാല് ബാക്കിയുള്ള കാര്യങ്ങളും കൂടി വിളിച്ചു കൂവി പറഞ്ഞ് രാഷ്ട്രീയകേരളത്തിന്റെ മാധ്യമവാര്‍ത്താപരിസരം മലീനസമാക്കില്ലേ ആ സ്ത്രീ? കേരള രാഷ്ട്രീയത്തെ ശ്രദ്ധാപൂര്‍വ്വം നോക്കി കാണുന്ന ബുദ്ധിയും ബോധവും വിവേചനവും വകതിരിവുമുള്ള എന്നെ പോലെയുള്ളവര്‍ക്ക് വേണ്ടി മുഖ്യമന്ത്രി പദവി ഉപയോഗിച്ചു കൊണ്ട് താങ്കള്‍ ഒരു ഉപകാരം ചെയ്യണം പ്ലീസ്. ഭരണപക്ഷ-പ്രതിപക്ഷ നേതാക്കന്മാരുടെ കൂട്ടത്തില്‍ ഞരമ്ബ് രോഗമുള്ളവരുടെ ചികിത്സയ്ക്കായി പ്രത്യേകഫണ്ട് അനുവദിക്കണം. കൂടാതെ, സ്വപ്നസുന്ദരി പറയുന്നത് ശിവശങ്കരന്‍ ഐ.എ. എസിന് സോറിയാസിസ് രോഗമുണ്ട് എന്നാണ്.

താങ്കള്‍ക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല, സോളാര്‍റാണി പറഞ്ഞത് എം.ആര്‍. അജിത്ത് കുമാര്‍ ഐ.പി. എസിന് സോറിയാസിസ് രോഗമുണ്ട് എന്നാണ്. അതിനാല്‍, ഭരണയന്ത്രം തിരിക്കാന്‍ അനിവാര്യമായ ഐ.എ. എസ് – ഐ.പി. എസ് ഏമാന്മാരെയെല്ലാം ദേഹപരിശോധന നടത്തി അവരില്‍ സോറിയാസിസ് രോഗമുള്ളവര്‍ക്കും ചികിത്സയ്ക്കായി പ്രത്യേകഫണ്ട് അനുവദിക്കണം. ഫണ്ട് അനുവദിച്ചാല്‍ മാത്രം പോരാ, അത്തരത്തിലുള്ള ചികില്‍സയ്ക്ക് വേണ്ടുന്ന അത്യാധുനിക സംവിധാനസൗകര്യങ്ങളെ കുറിച്ച്‌ പഠിക്കാനും മനസ്സിലാക്കാനും മറ്റുമൊക്കെ താങ്കള്‍ കുടുംബത്തോടൊപ്പം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കണം. അതെങ്കിലും നടക്കട്ടെ, കാരണം നമ്മുടെ മാധ്യമക്കാര്‍ക്ക് അടുത്ത ഒരു വിഷയം തരപ്പെടാനുണ്ട്. അങ്ങനെ വരുംബോള്‍ യു.എ.ഇ. കൗണ്‍സലേറ്റ് ജനലറിന്റെ ജവഹര്‍ നഗറിലുള്ള വീട്ടില്‍ നിന്ന് പുറപ്പെട്ട് ക്ലിഫ് ഹൗസിലെത്തിയ ബിരിയാണി ചെമ്ബില്‍ എന്തായിരുന്നു എന്നോ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി യാത്ര ചെയ്തെത്തിച്ച താങ്കളുടെ ബാഗിനെ കുറിച്ചോ യു.എ.ഇ. കൗണ്‍സിലേറ്റ് ജനറല്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ റൂട്ട് മാറ്റി വിട്ട് മൂപ്പരെയും കുടുംബത്തെയും വരുംകാല പോലീസ് മേധാവി മനോജ് എബ്രഹാം അവരെ ക്ലിഫ് ഹൗസില്‍ എത്തിച്ചതിനെ കുറിച്ചൊന്നും രാഷ്ട്രീയകേരളം വ്യാകുലപ്പെടില്ല. സ്വര്‍ണ്ണകടത്ത് കേസ് ഉള്‍പ്പടെയുള്ളവയില്‍ താങ്കളുടെ ചെയ്തികളെ കുറിച്ച്‌ കേരളം ചര്‍ച്ച ചെയ്യില്ല.

പകരം ഞരമ്ബ് രോഗികളടങ്ങിയ മാധ്യമക്കാര്കൂട്ടങ്ങളും പ്രതിപക്ഷകോമരങ്ങളും കൂടി രാഷ്ട്രീയ കേരളത്തിനായി വഴിയൊരുക്കുക ലൈംഗീകഉദ്ധാരണശേഷി നഷ്ടപ്പെട്ട തൈകിളവന്മാര് ശിവശങ്കരന്റെയും തോമസ് ഐസക്കിന്റെയും കടകംപള്ളി സുരേന്ദ്രന്റെയും ശ്രീരാമകൃഷണന്റെയും മറ്റും അറപ്പുളവാക്കുന്ന സില്‍ക്കാരങ്ങളും അവന്റെയൊക്കെ ലിംഗബന്ധപരമായ പരവേശത്തെ കുറിച്ചും ആക്രാന്തത്തെ കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളാണ്. അടുത്ത നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത് വരെ ഇങ്ങനൊക്കെ തന്നെ നടക്കട്ട് കാര്യങ്ങള്….! അങ്ങനെയെ നടക്കൂ കാര്യങ്ങള്! ഫീലിംഗ് : ദൈവത്തിന്റെ സ്വന്തം നാട്! വേണങ്കില് ദൈവം തന്നെ രക്ഷിക്കട്ട്.!

shortlink

Related Articles

Post Your Comments

Related Articles


Back to top button