KeralaLatest NewsNews

എസ്എഫ്ഐയും യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘർഷം, ഹോസ്റ്റൽ മുറിയ്ക്ക് തീയിട്ടു

എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് മര്‍ദ്ദിച്ച് കൈ ഒടിച്ചെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ രംഗത്ത്

കൊച്ചി: കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയിൽ എസ്എഫ്ഐയും ഹോസ്റ്റൽ യൂണിയൻ പ്രവർത്തകരും തമ്മിൽ സംഘർഷം. ഇതിനു പിന്നാലെ ഹോസ്റ്റൽ മുറിയ്ക്ക് തീയിട്ടു. സംഘർഷത്തില്‍ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

read also: എന്തുവിലകൊടുത്തും ആണവ യുദ്ധം ഒഴിവാക്കണം: റഷ്യയോടും ഉക്രൈനോടും ആവശ്യപ്പെട്ട് ഇന്ത്യ

കഴിഞ്ഞ ദിവസം, കുസാറ്റിലെ സമരത്തിനിടയില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് മര്‍ദ്ദിച്ച് കൈ ഒടിച്ചെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ നേരത്തെ രംഗത്ത് വന്നിരുന്നു. എറണാകുളം ജില്ലാ പ്രസിഡന്‍റ് പ്രജിത്തിനെതിരെയാണ് ജീവനക്കാരനായ എം സോമന്റെ പരാതി.

തിങ്കളാഴ്ച്ച കുസാറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനിടയിലാണ് സെക്യൂരിട്ടി ജീവനക്കാരനായ സോമന് പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button