Latest NewsNewsTechnology

അതിവേഗ ചാർജിംഗ് സംവിധാനം ഒഴിവാക്കാനൊരുങ്ങി ആപ്പിൾ, പുതിയ മാറ്റങ്ങൾ ഇങ്ങനെ

2023 സെപ്തംബറിൽ ഐഫോൺ 15 പുറത്തിറക്കാൻ സാധ്യതയുണ്ട്

അതിവേഗ ചാർജിംഗ് സംവിധാനമായ ലൈറ്റ്കണക്റ്റിംഗ് ഫീച്ചർ ഉപേക്ഷിക്കാൻ ഒരുങ്ങി ആപ്പിൾ. യൂറോപ്പിൽ വിവിധ ഉപകരണങ്ങൾക്ക് ഒറ്റ ചാർജ് നിയമം പാസാക്കിയതിന് പിന്നാലെയാണ് ആപ്പിളിന്റെ പുതിയ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, 2024 മുതൽ ആപ്പിൾ പുറത്തിറക്കുന്ന എല്ലാ ഫോണുകളിലും സി ടെപ്പ് കേബിളുകളാണ് ഉൾപ്പെടുത്തുക. അതേസമയം, ലൈറ്റ്കണക്റ്റിംഗ് ഫീച്ചർ യൂറോപ്പിലെ ഫോണുകൾക്ക് മാത്രമാണോ ഉപേക്ഷിക്കുക എന്നതിനെക്കുറിച്ച് ആപ്പിൾ വ്യക്തത വരുത്തിയിട്ടില്ല. 2024 മുതലാണ് എല്ലാ ഫോണുകൾക്കും സി ടെപ്പ് ചാർജറുകൾ നിർബന്ധമാക്കുക.

നിലവിലെ സൂചനകൾ പ്രകാരം, 2023 സെപ്തംബറിൽ ഐഫോൺ 15 പുറത്തിറക്കാൻ സാധ്യതയുണ്ട്. ഈ ഫോണുകൾക്ക് സി ടൈപ്പ് ചാർജറാണ് ഉൾപ്പെടുത്തുക. സി ടെപ്പ് ചാർജറുമായി എത്തുന്ന ആദ്യ മോഡൽ ഇതാകാനും സാധ്യതയുണ്ട്. അതേസമയം, അടുത്ത വർഷം മുതൽ പുറത്തിറങ്ങുന്ന മൊബൈൽ ഫോൺ, ടാബ്‌ലറ്റ്, ഇ- റീഡേഴ്സ്, മൗസ്, കീബോർഡ്, ജിപിഎസ്, ഹെഡ്ഫോൺ, ഹെഡ്സെറ്റ്, ഇയർഫോൺ, ഡിജിറ്റൽ ക്യാമറകൾ, വീഡിയോ ഗെയിം കൺസോളുകൾ, പോർട്ടബിൾ സ്പീക്കറുകൾ എന്നിവയെല്ലാം ഒറ്റ ചാർജറിൽ ആണ് പ്രവർത്തിക്കുക.

Also Read: ജീവിതത്തിൽ ശനീശ്വരൻ ബാധിച്ചാൽ സംഭവിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button