Latest NewsNewsIndia

ഡ്രൈവര്‍ മദ്യപിച്ചാല്‍ എല്ലാ യാത്രക്കാര്‍ക്കും പിഴ: ട്രാഫിക് നിയമം കടുപ്പിച്ച് സർക്കാർ

ചെന്നൈ: ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പിഴത്തുക കുത്തനെ ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ഇത് സംബന്ധിച്ച വ്യവസ്ഥകളുമായി മോട്ടോര്‍ വാഹന നിയമത്തില്‍ വരുത്തിയ ഭേദഗതി തമിഴ്നാട്ടില്‍ നിലവില്‍വന്നു. ആംബുലന്‍സ്, അഗ്‌നിരക്ഷാസേനാ വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തവരില്‍ നിന്നും 10,000 രൂപ ഈടാക്കാന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഹെല്‍മെറ്റ് ധരിക്കാത്തതിനടക്കം പിഴത്തുക കുത്തനെ ഉയര്‍ത്തി.

ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ 1000 രൂപ പിഴ ഈടാക്കും. നേരത്തെ 100 രൂപയായിരുന്നതാണ് ഇപ്പോള്‍ 1000 രൂപയായി ഉയര്‍ത്തിയത്. അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ 2000 രൂപവരെ പിഴയീടാക്കും. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചാല്‍ ആദ്യം 1000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപയും പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഗുരുതരമായ നിയമലംഘനത്തിന്റെ പേരില്‍ ലൈസന്‍സ് റദ്ദാക്കിയവര്‍ വീണ്ടും വാഹനമോടിച്ചതായി കണ്ടെത്തിയാല്‍ 10,000 രൂപ പിഴ നല്‍കേണ്ടിവരും. വാഹനം ഓടിക്കുന്നയാള്‍ മദ്യപിച്ചതായി കണ്ടെത്തിയാല്‍ മുഴുവൻ യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button