Latest NewsNewsIndia

അധികാരങ്ങള്‍ വര്‍ദ്ധിപ്പിച്ച് എന്‍ഐഎയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

ദേശീയ അന്വേഷണ ഏജന്‍സിക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ടെന്നും 2024-ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ തുടങ്ങുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് അധികാരങ്ങള്‍ കൂടുതല്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ദേശീയ അന്വേഷണ ഏജന്‍സിക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ടെന്നും 2024-ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ തുടങ്ങുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റായ്പൂര്‍ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

Read Also: യോഗിക്കെതിരെ വിദ്വേഷ പ്രസംഗം: എസ്.പി നേതാവ് അസം ഖാന് മൂന്നുവര്‍ഷം തടവ്

അന്താരാഷ്ട്ര തലത്തില്‍ ഒരു പ്രധാന അന്വേഷണ ഏജന്‍സിയായി എന്‍ഐഎ ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒരു ചെറിയ തകര്‍ച്ചയ്ക്ക് ശേഷം, ഏജന്‍സി അതിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചു എന്ന് അമിത് ഷാ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടേണ്ടത് സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണ്. 2019-ന് ശേഷം ജമ്മു കശ്മീരിലേക്ക് 57,000 കോടി രൂപയുടെ നിക്ഷേപം വന്നിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ തീവ്രവാദ കേസുകള്‍ 34 ശതമാനത്തോളം കുറഞ്ഞു. ജമ്മു കശ്മീരില്‍ സുരക്ഷാ സേനയിലെ അംഗങ്ങള്‍ കൊല്ലപ്പെടുന്നതില്‍ 64 ശതമാനത്തോളം കുറവുണ്ടായി. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button