Latest NewsKeralaNews

വാടക ഗര്‍ഭം ധരിച്ചത് നയന്‍താരയുടെ ബന്ധുവല്ല, വിവാഹിതയായ യുവതി: വിവരങ്ങള്‍ പുറത്ത്

നയന്‍താരയും വിഗ്‌നേഷ് ശിവനും വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: നയന്‍താരയും വിഗ്‌നേഷ് ശിവനും വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ഗര്‍ഭധാരണം നടത്തിയ യുവതി നയന്‍താരയുടെ ബന്ധുവല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹിതയായ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.

Read Also: പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

അതേസമയം, ഗര്‍ഭധാരണം നടത്തിയ യുവതിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ആശുപത്രിയില്‍ ഇല്ല. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി സൂക്ഷിക്കാതിരുന്ന സ്വകാര്യ ആശുപത്രി വലിയ വീഴ്ച വരുത്തിയെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

നയന്‍താരയും വിഘ്‌നേഷ് ശിവനും 2016 മാര്‍ച്ച് 11ന് നിയമപരമായി വിവാഹിതരായെന്നും വാടക ഗര്‍ഭധാരണത്തിന് വേണ്ട എല്ലാ നടപടി ക്രമങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വാടക ഗര്‍ഭധാരണത്തിന് ദമ്പതികള്‍ കാത്തിരിക്കേണ്ട കാലയളവ് പാലിച്ചിട്ടുണ്ട്. എല്ലാരേഖകളും ദമ്പതികള്‍ അന്വേഷണസമിതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button