KeralaLatest NewsNews

നിത്യേന കശുവണ്ടി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയണം ഇക്കാര്യങ്ങൾ

ഡ്രൈ ഫ്രൂട്ട്സുകൾ കഴിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് നമ്മൾ. ഇതിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടതാവട്ടെ കശുവണ്ടിയും. രുചിയാണ് കശുവണ്ടിയെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നത്. എങ്കിലും കശുവണ്ടിയുടെ വില നമ്മെ പലപ്പോഴും ഇത് വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കാറുണ്ട്. എന്നാൽ കശുവണ്ടി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണെന്നാണ് പറയപ്പെടുന്നത്.

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഡ്രൈ ഫ്രൂട്ട് ആണ് കശുവണ്ടി. ഇതിൽ ധാരാളം നാരുകൾ, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കി ആരോഗ്യം പ്രധാനം ചെയ്യുന്നു. ഇതിന് പുറമേ പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കാനും കശുവണ്ടി സഹായിക്കും. കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ആണ് ഇതിന് കാരണമാകുന്നത്. അതിനാൽ എന്നും ഒരു പിടി കശുവണ്ടി കഴിക്കുന്നത് ഗുണം ചെയ്യും.

ബുദ്ധിശക്തിയ്‌ക്ക് ഏറെ ഗുണകരമാണ് കശുവണ്ടി. അതുകൊണ്ട് തന്നെ കുട്ടികൾക്ക് കശുവണ്ടി അരച്ച് നൽകാറുണ്ട്. തടി കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് കശുവണ്ടി.

കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ശരീരത്തെ ബാധിക്കുകയില്ല. കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം ആണ് ഇതിന് കാരണം ആകുന്നത്. മാത്രമല്ല പൊണ്ണത്തടിയുള്ളവർ അത് കുറയ്‌ക്കാൻ കശുവണ്ടി കഴിക്കുന്നത് നന്നായിരിക്കും.

ശ്വാസകോശ സംബന്ധമായ രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് കശുവണ്ടിയ്‌ക്കുണ്ട്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കശുവണ്ടി കഴിക്കാം. സ്ത്രീകളെക്കാൾ കശുവണ്ടി കൂടുതൽ ഗുണം ചെയ്യുക പുരുഷന്മാർക്കാണ്. കശുവണ്ടിയിൽ ധാരാളം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു. ഒരു മനുഷ്യന് ദിവസം ഏകദേശം 300 മുതൽ 750 മില്ലി ഗ്രാം മഗ്‌നീഷ്യം ആവശ്യമാണ്. ദിവസേന കശുവണ്ടി കഴിക്കുന്നതിലൂടെ ഈ അളവിൽ മഗ്‌നീഷ്യം നമ്മുടെ ശരീരത്തിൽ എത്തുന്നു.

സൗന്ദര്യത്തിനും കശുവണ്ടി ഏറെ മികച്ചതാണ്. ആന്റിഓക്സിഡന്റുകളാലും മറ്റ് പോഷകങ്ങളാലും സമ്പുഷ്ടമാണ് കശുവണ്ടി. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. സിങ്ക്, സെലിനിയം, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ സി തുടങ്ങിയ ധാതുക്കളും കശുവണ്ടിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button