Latest NewsIndiaInternational

ബിബിസിയുടെ പക്ഷപാതപരമായ റിപ്പോർട്ടിങ്ങിനെതിരെ ലണ്ടനിൽ കനത്ത പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

ബിബിസിയുടെ പക്ഷപാതപരമായ റിപ്പോർട്ടിങ്ങിനെതിരെ ലണ്ടനിലെ ബിബിസി ആസ്ഥാന ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ബ്രിട്ടീഷ് ഹിന്ദു സംഘടനകൾ. അന്താരാഷ്‌ട്ര മാദ്ധ്യമമായ ബിബിസി കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ നിലപാടിനെതിരെയാണ് പ്രതിഷേധം. മാദ്ധ്യമ സ്ഥാപനത്തിന്റെ ഹിന്ദുഫോബിയയ്‌ക്കും ഇന്ത്യാഫോബിയയ്‌ക്കുമെതിരെ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിക്ക് മെമ്മോറാണ്ടം കൈമാറുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.

യുകെ സമയം രാവിലെ 11 മണിയോടെയായിരുന്നു ലണ്ടനിലെ ബിബിസി ആസ്ഥാനത്തിന് മുന്നിൽ ജനങ്ങളുടെ പ്രതിഷേധം നടന്നത്. ബിബിസിയുടെ വാർത്താ കവറേജിൽ ഹിന്ദു വിരുദ്ധതയുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇന്ത്യാവിരുദ്ധ നിലപാടുകളിലൂടെ വാർത്തകൾ നൽകുന്ന രീതി ഈയിടെയായി വളരെയധികം വർധിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നുമായ ഒരു രാഷ്‌ട്രത്തെക്കുറിച്ച് ഇത്രയും പക്ഷപാതപരമായ റിപ്പോർട്ടിംഗ് നടത്തുന്നത് ഇന്ത്യയുടെയും ബ്രിട്ടണിന്റെയും ദേശീയ താൽപ്പര്യങ്ങൾക്ക് എതിരാണെന്നും ബ്രിട്ടണിലെ ഇന്ത്യൻ സമൂഹം പ്രതികരിച്ചു. പീഡനമനുഭവിച്ച പാഴ്സികൾക്കും ജൂതന്മാർക്കും ടിബറ്റുകാർക്കും തുടങ്ങി നിരവധിയാളുകൾക്ക് അഭയം നൽകിയ ഒരു രാജ്യം ഇതുവഴി അസഹിഷ്ണുതയുള്ളതായി മുദ്രകുത്തപ്പെടുന്നു എന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button