CricketLatest NewsNewsSports

ടി20 ലോകകപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി കോഹ്‌ലിയും രോഹിത് ശർമ്മയും

പെര്‍ത്ത്: ടി20 ലോകകപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം വിരാട് കോഹ്ലി. ലോകകപ്പിൽ 1000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 12 റൺസെടുത്തപ്പോൾ കോഹ്ലി സ്വന്തമാക്കിയത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ 1000 റൺസ് നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് കോഹ്ലി.

ശ്രീലങ്കയുടെ മഹേല ജയവർധനെയാണ് ടി20 ലോകകപ്പിൽ 1000 റൺസ് നേടിയ ആദ്യ താരം. ജയവർധനെ 1016 റൺസാണ് നേടിയത്. ടി20 ലോകകപ്പിൽ കോഹ്ലി 1001 റൺസ് നേടിയിട്ടുണ്ട്. 16 റൺസ് കൂടി നേടിയാൽ ജയവർധനെയെ മറികടന്ന് കോഹ്ലിക്ക് ലോകകപ്പ് റൺവേട്ടക്കാരിൽ ഒന്നാമനാവാം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും വ്യക്തിഗത നേട്ടം സ്വന്തമാക്കി. ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമെന്ന നാഴികക്കല്ലാണ് രോഹിത് പിന്നിട്ടത്. രോഹിത്തിന്‍റെ മുപ്പത്തിയാറാം മത്സരമായിരുന്നു ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ചത്.

Read Also:- ‘ലൈസോൾ കുടിച്ചാൽ ആരും ചാകില്ല, അവളുടെ അഭിനയം’: ഗ്രീഷ്മയുടെ ആത്മഹത്യാശ്രമത്തിൽ ഷാരോണിൻ്റെ പിതാവ്

ഇതോടെ 35 മത്സരങ്ങളിൽ കളിച്ച തിലകരത്നെ ദിൽഷന്‍റെ റെക്കോർഡ് രോഹിത് മറികടന്നു. ഇന്ത്യ ചാമ്പ്യൻമാരായ 2007ലെ പ്രഥമ ടി20 ലോകകപ്പ് അടക്കം എല്ലാ എഡിഷനിനും കളിച്ച താരമാണ് രോഹിത് ശര്‍മ്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button