Latest NewsNewsBusiness

വേഗത്തിലും തടസരഹിതമായും പണം അടയ്ക്കാം, പുതിയ സേവനവുമായി ഐസിഐസിഐ ബാങ്ക്

ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്തതിനുശേഷം ഈ സേവനം ഉപയോഗിക്കാൻ സാധിക്കും

രാജ്യത്തിനകത്തേക്ക് വേഗത്തിലും തടസരഹിതമായും പണമിടപാടുകൾ നടത്തുന്നതിനായി പുതിയ സേവനം അവതരിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഐസിഐസിഐ ബാങ്ക്. ഉപഭോക്താക്കൾക്കായി ‘സ്മാർട്ട് വയർ’ എന്ന സംവിധാനമാണ് അവതരിപ്പിക്കുന്നത്. ഇതോടെ, വിദേശ ഇന്ത്യക്കാർക്കും ഇന്ത്യയിലെ താമസക്കാർക്കും ഓൺലൈനായും കടലാസ് രഹിതമായും രാജ്യത്തിനകത്തേക്ക് പണം അടയ്ക്കാൻ സാധിക്കും.

സ്വിഫ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ് ‘സ്മാർട്ട് വയർ’ എന്ന സംവിധാനം പ്രവർത്തിക്കുന്നത്. ബാങ്കിംഗ് മേഖലയിൽ വേഗത്തിൽ പണം സ്വീകരിക്കുന്നതിന് ഓൺലൈൻ സൊല്യൂഷൻ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ‘സ്മാർട്ട് വയർ’ സംവിധാനത്തെക്കുറിച്ച് മാസങ്ങൾക്ക് മുൻപ് തന്നെ ഐസിഐസിഐ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു.

Also Read: ‘സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ..?’: രതീഷ് രഘുനന്ദൻ

ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്തതിനുശേഷം ഈ സേവനം ഉപയോഗിക്കാൻ സാധിക്കും. ഉപഭോക്താക്കൾക്ക് മുൻകൂട്ടി പൂരിപ്പിച്ച വയർ ട്രാൻസ്ഫർ അഭ്യർത്ഥന ഫോം ഓൺലൈനിൽ തന്നെ സൃഷ്ടിക്കാനും, വിശദാംശങ്ങൾ പൂരിപ്പിക്കാനും കഴിയും. അതേസമയം, ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടൽ ലോഗിൻ ചെയ്താൽ ഇടപാടുകൾ നിരീക്ഷിക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button