NewsBusiness

വികെസി പ്രൈഡ്: ലോകകപ്പ് ഫുട്ബോൾ ആഘോഷമാക്കാൻ പുതിയ പാദരക്ഷകൾ അവതരിപ്പിച്ചു

ഈ പാദരക്ഷകളിൽ ഒരു രാജ്യത്തിന്റെയും പതാക ഉൾപ്പെടുത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്

ലോകകപ്പ് ഫുട്ബോൾ കൂടുതൽ ആവേശമാക്കാൻ എത്തിയിരിക്കുകയാണ് പ്രമുഖ ഫൂട്ട് വെയർ ബ്രാൻഡായ വികെസി പ്രൈഡ്. ലോകകപ്പ് ഫുട്ബോൾ മാമാങ്കം ആഘോഷമാക്കുന്നതിന്റെ ഭാഗമായി പുതിയ കിക്കോഫ് സീരീസ് പാദരക്ഷകളാണ് വികെസി പ്രൈഡ് അവതരിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ ആരാധകർക്ക് ഇഷ്ട ജേഴ്സി നിറങ്ങളെ അടിസ്ഥാനപ്പെടുത്തി പാദരക്ഷകൾ വാങ്ങാൻ സാധിക്കും. ഇന്ത്യയിലുടനീളമുള്ള വികെസി ഡീലർമാരിൽ നിന്നും ഇഷ്ട ടീമിന്റെ പാദരക്ഷകൾ ലഭ്യമാണ്.

സവിശേഷ ഗ്രാഫിക്സുകളോടെയുളള ഈ പാദരക്ഷകളുടെ പ്രധാന ആകർഷണീയത അവയുടെ നിറങ്ങൾ തന്നെയാണ്. ലോകകപ്പ് സീസണിൽ പുതിയ ഉൽപ്പന്നം പുറത്തിറക്കണമെന്ന ആശയത്തിൽ നിന്നാണ് കിക്കോഫ് ഓഫ് സീരീസ് പാദരക്ഷകൾ വികസിപ്പിച്ചെടുത്തത്. അതേസമയം, ഈ പാദരക്ഷകളിൽ ഒരു രാജ്യത്തിന്റെയും പതാക ഉൾപ്പെടുത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഫുട്ബോൾ ആരാധകർക്കായി പ്രത്യേകം പുറത്തിറക്കിയ ഈ പാദരക്ഷകളുടെ വില 289 രൂപ മുതൽ 339 രൂപ വരെയാണ്.

Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button