Latest NewsNewsTechnology

ജീവനക്കാർക്ക് പുതിയ മുന്നറിയിപ്പുമായി മസ്ക്, 12 മണിക്കൂർ ജോലി ചെയ്യാൻ നിർദ്ദേശം

ചില എൻജിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്

ട്വിറ്റർ വാങ്ങിയതിന് പിന്നാലെ ജോലി സമയങ്ങളിൽ അഴിച്ചുപണികൾ നടത്തി ഇലോൺ മസ്ക്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്ററിലെ ചില എൻജിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ട്വിറ്റർ ഇൻസൈഡറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മസ്ക് നിർദ്ദേശിച്ച പുതിയ മാറ്റങ്ങൾ ഉടൻ പ്രാബല്യത്തിലാകാൻ സാധ്യതയുണ്ട്.

ജോലിയിൽ കർശനമായ സമയപരിധി പാലിക്കാനും, അധിക മണിക്കൂർ പണിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഓവർടൈം എടുക്കുന്നതിന് അധിക ശമ്പളം നൽകുകയോ, ജോലി സുരക്ഷയെ കുറിച്ചോ മസ്ക് വ്യക്തത വരുത്തിയിട്ടില്ല. ജീവനക്കാരുമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാതെയാണ് ജോലി സമയം ദീർഘിപ്പിച്ചതെന്നാണ് റിപ്പോർട്ട്. കൂടാതെ, മസ്ക് നൽകിയ സമയ പരിധിക്കുള്ളിൽ മാറ്റങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: ടാറ്റ: എയർ ഏഷ്യ ഇന്ത്യയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button