ErnakulamLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അറസ്റ്റിൽ : പിടിച്ചെടുത്തത് 10 കി​ലോ​യോ​ളം

എ​റ​ണാ​കു​ളം വ​ടു​ത​ല സ്വ​ദേ​ശി കോ​ള​രി​ക്ക​ൽ വീ​ട്ടി​ൽ ജെ​റി​ൻ മാ​നു​വ​ൽ (31), വ​ടു​ത​ല പു​ഴ​മം​ഗ​ല​ത്ത് വീ​ട്ടി​ൽ ജോ​സ​ഫ് ജി​ബി​ൻ ജോ​ൺ (27) എ​ന്നി​വ​രെയാ​ണ് അ​റ​സ്റ്റ് ചെയ്തത്

കൊ​ച്ചി: വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം ​വെ​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം വ​ടു​ത​ല സ്വ​ദേ​ശി കോ​ള​രി​ക്ക​ൽ വീ​ട്ടി​ൽ ജെ​റി​ൻ മാ​നു​വ​ൽ (31), വ​ടു​ത​ല പു​ഴ​മം​ഗ​ല​ത്ത് വീ​ട്ടി​ൽ ജോ​സ​ഫ് ജി​ബി​ൻ ജോ​ൺ (27) എ​ന്നി​വ​രെയാ​ണ് അ​റ​സ്റ്റ് ചെയ്തത്.

Read Also : പുതിയ രീതിയില്‍ മോഷണം പരീക്ഷിച്ച് കവര്‍ച്ചക്കാര്‍, കവര്‍ച്ച ചെയ്തത് 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും പണവും

കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്ക്വാ​ഡും എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ജെ​റി​ൻ മാ​നു​വ​ലി​ന്‍റെ വ​ടു​ത​ല​യി​ലെ വീ​ട്ടി​ൽ​ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

യോ​ദ്ധാ​വ് സ്ക്വാ​ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​നാ​യ​ക​ൻ, നോ​ർ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു​കു​മാ​ർ, എ​സ്.​ഐ അ​ഖി​ൽ​ദേ​വ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അറസ്റ്റ് ചെയ്തത്. പ്ര​തി​ക​ളി​ൽ ​നി​ന്ന്​ 10 കി​ലോ​യോ​ളം ക​ഞ്ചാ​വ് ആണ് പി​ടി​ച്ചെ​ടു​ത്തത്. കേ​സി​ൽ കൂ​ടു​ത​ൽ​പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അന്വേഷിച്ച് വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button