IdukkiKeralaNattuvarthaLatest NewsNews

പോക്സോ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും

പാമ്പാടുംപാറ ചക്കക്കാനം സ്വദേശി ബിനുവിനെയാണ് ഇടുക്കി പോക്സോ കോടതി ജഡ്ജി ടി ജി വ‍‍ർഗീസ് ശിക്ഷിച്ചത്

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിക്ക് ഏഴു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാമ്പാടുംപാറ ചക്കക്കാനം സ്വദേശി ബിനുവിനെയാണ് ഇടുക്കി പോക്സോ കോടതി ജഡ്ജി ടി ജി വ‍‍ർഗീസ് ശിക്ഷിച്ചത്.

Read Also : എല്ലാവരും ഫയലുകൾ മലയാളത്തിൽ എഴുതുന്നതാണ് അഭികാമ്യം: ജീവനക്കാർ ശ്രദ്ധിക്കണമെന്ന് പി രാജീവ്

പാമ്പാടുംപാറയിൽ 2018 മെയ് മാസത്തിലാണ് സംഭവം. അതേവർഷം ഡിസംബറിൽ തങ്കമണി പൊലീസാണ് കേസെടുത്തത്. ഇരയുടെ പുനരധിവാസത്തിന് 25000 രൂപ നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിട്ടിക്കും നി‍ർദ്ദേശം നൽകി.

കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button