Latest NewsNewsIndia

റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് അനുമതി

തമിഴ്‌നാട്ടിലെ 6 ഇടങ്ങള്‍ ഒഴിച്ച് ബാക്കി 44 സ്ഥലങ്ങളിലും ആര്‍എസ്എസിന് റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കാമെന്ന് മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്

ചെന്നൈ: തമിഴ്‌നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് അനുമതി. തമിഴ്‌നാട്ടിലെ 6 ഇടങ്ങള്‍ ഒഴിച്ച് ബാക്കി 44 സ്ഥലങ്ങളിലും ആര്‍എസ്എസിന് റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കാമെന്ന് മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ റൂട്ട് മാര്‍ച്ച് തടയാനുള്ള നീക്കം സ്റ്റാലിന്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചത്.

Read Also: സാങ്കേതിക സർവ്വകലാശാല വിസിയുടെ നിയമനം ചട്ടം ലംഘിച്ച്: ഗവർണർക്കെതിരെ ആരോപണവുമായി തോമസ് ഐസക്

തമിഴ്‌നാട് സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടിക്ക് പിന്നാലെ റൂട്ട് മാര്‍ച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സംഭവത്തില്‍ വിശദീകരണം ചോദിച്ച മദ്രാസ് ഹൈക്കോടതിയോട്, നവംബര്‍ ആറിന് സംസ്ഥാനത്ത് മൂന്നിടത്ത് മാത്രം റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് അനുമതി നല്‍കിയിട്ടുണ്ട് എന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍, എല്ലാ സ്ഥലങ്ങളെയും പറ്റിയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളില്‍ പ്രതികൂലമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് മദ്രാസ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

അതിനാല്‍ ആര്‍എസ്എസിന് റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കാമെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.കെ ഇളന്തിരയ്യന്‍ പറഞ്ഞു. 6 സ്ഥലങ്ങളില്‍ മാത്രമേ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യയുള്ളു എന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button