Life StyleHealth & Fitness

മദ്യപാനം മുതിര്‍ന്നവരില്‍ ഉയര്‍ന്ന സ്‌ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനം

 

അമിത മദ്യപാനം മുതിര്‍ന്നവരില്‍ ഉയര്‍ന്ന സ്ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനം. 20-നും 30-നും ഇടയില്‍ മിതമായ അളവില്‍ മദ്യം കഴിക്കുന്ന ആളുകള്‍ക്ക് മദ്യം കഴിക്കാത്തവരേക്കാള്‍ ചെറുപ്പത്തില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

‘ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ചെറുപ്പക്കാര്‍ക്കിടയിലെ സ്‌ട്രോക്കിന്റെ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവരില്‍ സ്‌ട്രോക്ക് മരണത്തിനും ഗുരുതരമായ വൈകല്യത്തിനും കാരണമാകുന്നു…’ – ദക്ഷിണ കൊറിയയിലെ സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ യൂ-ക്യൂന്‍ ചോയി പറഞ്ഞു.

Read Also: ഹൗസ് ബോട്ടിന് തീപിടിച്ചു : പാചകക്കാരന് പരിക്ക്, സംഭവം ആലപ്പുഴയിൽ

‘മദ്യപാനം കുറയ്ക്കുന്നതിലൂടെ യുവാക്കളിലെ സ്‌ട്രോക്ക് തടയാന്‍ കഴിയുമെങ്കില്‍ അത് വ്യക്തികളുടെ ആരോഗ്യത്തിലും സമൂഹത്തിലും കാര്യമായ സ്വാധീനം ചെലുത്തും…’- യൂ-ക്യൂന്‍ കൂട്ടിച്ചേര്‍ത്തു. ആഴ്ചയില്‍ 105 ഗ്രാമോ അതില്‍ കൂടുതലോ കുടിക്കുന്നവരെ മിതമോ അമിതമോ ആയ മദ്യപാനികളായി കണക്കാക്കുന്നു. ഇത് പ്രതിദിനം 15 ഔണ്‍സിന് തുല്യമാണ്.

1.5 ദശലക്ഷത്തിലധികം ആളുകളില്‍ പഠനം നടത്തുകയായിരുന്നു. രണ്ടോ അതിലധികമോ വര്‍ഷം മിതമായ മദ്യപാനികളായിരുന്ന ആളുകള്‍ക്ക് മദ്യം കഴിക്കാത്ത ആളുകളെ അപേക്ഷിച്ച് സ്‌ട്രോക്ക് വരാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് യൂ-ക്യൂന്‍ പറഞ്ഞു. രണ്ട് വര്‍ഷം മിതമായോ അമിതമായോ മദ്യം കഴിച്ചവരില്‍ 19 ശതമാനം അപകടസാധ്യത വര്‍ധിച്ചതായി പഠനത്തില്‍ പറയുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പുകവലി, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ പോലുള്ള സ്‌ട്രോക്കിന്റെ അപകടസാധ്യതയെ ബാധിക്കുന്ന മറ്റ് ഘടകങ്ങളെ കുറിച്ചും ?ഗവേഷകര്‍ പരിശോധിച്ചു. പ്രധാനമായും ഹെമറാജിക് സ്‌ട്രോക്ക് അല്ലെങ്കില്‍ തലച്ചോറിലെ രക്തസ്രാവം മൂലമുണ്ടാകുന്ന സ്‌ട്രോക്കിന് അപകടസാധ്യത കൂടുതലാണ്. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായകമാണെന്ന് യൂ-ക്യൂന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button