Kallanum Bhagavathiyum
USALatest NewsNewsInternational

യാത്രാവിമാനം തടാകത്തിൽ തകർന്നുവീണു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു: വീഡിയോ

ടാൻസാനിയ: ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ യാത്രാവിമാനം തകർന്നുവീണു. ഞായറാഴ്ച നടന്ന അപകടത്തിൽ ഇതുവരെ 23 പേരെ രക്ഷപെടുത്തിയതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.


മ്വാൻസയിൽ നിന്ന് ബുക്കോബയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. 49 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് ലഭ്യമായ വിവരം. പ്രിസിഷൻ എയറിന്റെ പിഡബ്ല്യൂ 494 വിമാനമാണ് തകർന്നത്. ടാൻസാനിയയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ വിമാനക്കമ്പനിയാണ് പ്രിസിഷൻ എയർ.

shortlink

Related Articles

Post Your Comments


Back to top button