Latest NewsNewsBusiness

സംസ്ഥാന നികുതി വളർച്ചാ വരുമാന പട്ടികയിൽ കേരളത്തിന് രണ്ടാം സ്ഥാനം, കൂടുതൽ വിവരങ്ങൾ അറിയാം

ഇത്തവണ ഏറ്റവും അധികം നികുതി വരുമാനം കൈവരിച്ചത് മഹാരാഷ്ട്രയാണ്

രാജ്യത്ത് നടപ്പു സാമ്പത്തിക വർഷത്തിലെ നികുതി വരുമാനത്തിൽ വൻ നേട്ടവുമായി കേരളം. സംസ്ഥാന നികുതി വരുമാനത്തിലെ വളർച്ച നിരക്കിൽ രണ്ടാം സ്ഥാനമാണ് കേരളം
കൈവരിച്ചിരിക്കുന്നത്. കൂടാതെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 41 ശതമാനം വളർച്ചയോടെ 33,175 കോടി രൂപയായാണ് കേരളത്തിന്റെ നികുതി വരുമാനം ഉയർന്നത്.

ഇത്തവണ ഏറ്റവും അധികം നികുതി വരുമാനം കൈവരിച്ചത് മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയുടെ നികുതി വരുമാനം 42 ശതമാനം വർദ്ധനവോടെ 1.15 ലക്ഷം കോടി രൂപയായി. അതേസമയം, കർണാടകയെ പിന്തള്ളി മൂന്നാം സ്ഥാനം കൈവരിച്ചത് തമിഴ്നാടാണ്. 50,324 കോടി രൂപയിൽ നിന്ന് തമിഴ്നാടിന്റെ വരുമാനം 68,638 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. കർണാടകയുടെ വരുമാനം 66,158 കോടി രൂപയാണ്. 31 ശതമാനം വർദ്ധനവോടെ നാലാം സ്ഥാനം കൈവരിച്ചത് ഗുജറാത്താണ്. വരുമാന വളർച്ചയിൽ ദക്ഷിണേന്ത്യയിൽ പിന്നിൽ ആന്ധ്രപ്രദേശാണ്. 9 ശതമാനം മാത്രമാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള വരുമാന വളർച്ച.

Also Read: പ്രധാന അധ്യാപകൻ സ്കൂളിൽ വടിവാളുമായി എത്തി: പോലീസെത്തിയതോടെ സസ്പെൻഷൻ

shortlink

Related Articles

Post Your Comments


Back to top button