KeralaLatest NewsNews

മേയര്‍ സ്ഥാനത്ത് ഇരിക്കാന്‍ ആര്യാ രാജേന്ദ്രന് യോഗ്യതയില്ല: കെ മുരളീധരന്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍ എം.പി. കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാന്‍ നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രന് യോഗ്യതയില്ലെന്ന് കെ മുരളീധരന്‍ എം.പി വിമര്‍ശനമുന്നയിച്ചു. ആര്യാ രാജേന്ദ്രന്‍ മേയര്‍ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. അഹംഭാവത്തിന് കൈയും കാലും വച്ച രൂപമാണ് ആര്യയുടേതെന്നും മുരളീധരന്‍ ആഞ്ഞടിച്ചു.

കത്ത് വിവാദത്തില്‍ മേയര്‍ക്കെതിരെ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ആനാവൂര്‍ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവര്‍ക്ക് ജോലി ഇല്ലാത്ത അവസ്ഥയാണെന്ന് ചെന്നിത്തല ആരോപിച്ചു. മേയറുടെ പേരില്‍ കത്ത് തയ്യാറാക്കിയതിന്റെ അന്വേഷണം കക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നത് ഇത് നീട്ടിക്കൊണ്ടുപോകാനാണെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button