Latest NewsNewsBusiness

കേരള ബാങ്ക്: ക്ഷീരമിത്ര വായ്പകളുടെ വിതരണം ആരംഭിച്ചു, ലക്ഷ്യം ഇതാണ്

പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്

സംസ്ഥാനത്ത് കേരള ബാങ്ക് മുഖാന്തരം ക്ഷീര കർഷകർക്കായുള്ള ക്ഷീര മിത്ര വായ്പകളുടെ വിതരണം ആരംഭിച്ചു. ക്ഷീര കർഷകരുടെ പുനരുദ്ധാരണവും, സാമ്പത്തികോന്നമനവും ലക്ഷ്യമിട്ടാണ് ക്ഷീര കർഷകർക്ക് വായ്പ വിതരണം ചെയ്യുന്നത്. ബാങ്കിൽ അംഗത്വമുള്ള ക്ഷീര സഹകരണ സംഘങ്ങളിൽ അംഗങ്ങളായ ക്ഷീര കർഷകർ, ക്ഷീര സംരംഭകർ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്ക് വായ്പ ലഭിക്കാൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്.

ക്ഷീര കർഷകർക്ക് ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ശാഖ സന്ദർശിച്ച ശേഷം വായ്പ ലഭിക്കാൻ അപേക്ഷ നൽകാവുന്നതാണ്. കൂടാതെ, നിലവിലുള്ള ക്ഷീര കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ സഹായം ലഭിക്കുന്നതിന്റെ ഭാഗമായി ക്ഷീര മിത്ര കെസിസി പലിശ ഇളവോടെ 4 ശതമാനം പലിശ നിരക്കിൽ ഹ്രസ്വകാല വായ്പ അനുവദിക്കുന്നതാണ്. ക്ഷീര മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കാനും വികസിപ്പിക്കാനും ക്ഷീര മിത്ര എംടി 9 ശതമാനം പലിശ നിരക്കിൽ മധ്യകാല വായ്പ അനുവദിക്കും.

Also Read: പ്രാഥമിക ഓഹരി വിൽപ്പനയുടെ അന്തിമ തയ്യാറെടുപ്പുമായി ഐനോക്സ്ഗ്രീൻ എനർജി സർവീസസ്, നവംബർ 11 മുതൽ ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button