Latest NewsKeralaNews

ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു, അന്ന് ശാഖാ സംരക്ഷണത്തിന് ആളുകളെ വിട്ട് നല്‍കി: കെ.സുധാരന്‍

ആര്‍എസ്എസിനോട് ആഭിമുഖ്യമുള്ളത് കൊണ്ടല്ല അങ്ങനെ ചെയ്തത്, ജനാധിപത്യ സംവിധാനത്തില്‍ മൗലിക അവകാശങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ നോക്കി നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടത്

കണ്ണൂര്‍: ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു നല്‍കിയിട്ടുണ്ടന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ‘എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നല്‍കി’,അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ എം വി ആര്‍ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.

Read Also: ന്യൂസിലന്‍ഡ്-പാകിസ്ഥാന്‍ ആദ്യ സെമി ഫൈനല്‍ അങ്കത്തിന് ടോസ് വീണു: രണ്ടാം സെമി നാളെ

ആര്‍എസ്എസിനോട് ആഭിമുഖ്യമുള്ളത് കൊണ്ടല്ല അങ്ങനെ ചെയ്തത്. ജനാധിപത്യ സംവിധാനത്തില്‍ മൗലിക അവകാശങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ നോക്കി നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടത്. എന്നാല്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയവുമായി ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button