Latest NewsNewsBusiness

ഇന്ത്യൻ കപ്പൽ ജീവനക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങളുമായി വിൽഹെംസെൻ, പുതിയ നീക്കങ്ങൾ അറിയാം

നിലവിൽ, 2,500 ഇന്ത്യൻ കപ്പൽ ജീവനക്കാരാണ് വിൽഹെംസെൻ ഷിപ്പിൽ ജോലി ചെയ്യുന്നത്

ഇന്ത്യൻ കപ്പൽ ജീവനക്കാരുടെ എണ്ണം ഉയർത്താനൊരുങ്ങി വിൽഹെംസെൻ ഷിപ്പ് മാനേജ്മെന്റ്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കപ്പൽനിര 60 ശതമാനം വർദ്ധിപ്പിക്കാൻ വിൽഹെംസെൻ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യൻ ജീവനക്കാരുടെ എണ്ണവും ഉയർത്തുന്നത്. നിലവിൽ, 2,500 ഇന്ത്യൻ കപ്പൽ ജീവനക്കാരാണ് വിൽഹെംസെൻ ഷിപ്പിൽ ജോലി ചെയ്യുന്നത്.

മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 30 ശതമാനത്തോളം പേർ മാത്രമാണ് ഇന്ത്യയിൽ നിന്നുള്ള ജീവനക്കാർ. വരും വർഷങ്ങളിൽ കൂടുതൽ ഇന്ത്യക്കാരെ വിൽഹെംസെൻ ഷിപ്പിന്റെ ഭാഗമാക്കും. പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ഈ മേഖലയിൽ എല്ലാ വർഷവും വനിതകളെയും നിയമിക്കുന്നുണ്ട്. ഓരോ വർഷവും ഏകദേശം 4 ശതമാനത്തോളം വനിതകളെയാണ് നിയമിക്കുന്നത്. ഇതിലൂടെ, കപ്പലുകളിൽ വൈവിധ്യവും നീതിയും വിൽഹെംസെൻ ഉറപ്പുവരുത്തിയിട്ടുണ്ട് .

Also Read: ക്ഷീര കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം, പാൽവില വർദ്ധിപ്പിക്കാനൊരുങ്ങി മിൽമ

പുതിയ സാങ്കേതികവിദ്യയിലൂടെ കപ്പലുകൾ പ്രവർത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ശരിയായ പരിശീലനവും അംഗീകാരവും ഇന്ത്യൻ കപ്പൽ ജീവനക്കാർക്ക് ലഭിക്കേണ്ടതുണ്ട്. അതിനാൽ, മുംബൈയിലുള്ള സ്വന്തം പരിശീലന കേന്ദ്രമാണ് ഉപയോഗിക്കുക.

shortlink

Post Your Comments


Back to top button