Latest NewsNewsBusiness

കെയർ എഡ്ജ് റേറ്റിംഗ്: മികച്ച ഇ.എസ്.ജി ഗ്രേഡുമായി ഇസാഫ് ബാങ്ക്

ലോകത്താകമാനം കോർപ്പറേറ്റ് രംഗത്ത് പുതിയ നിബന്ധനയായി മാറിയ ഒന്നാണ് ഇ.സി.ജിയുമായി ബന്ധപ്പെട്ടുള്ള വിലയിരുത്തൽ

പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണ (ഇ.എസ്.ജി) ലക്ഷ്യങ്ങൾ നേടുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. കെയർ എഡ്ജ് റേറ്റിംഗിൽ 5-ൽ 4 പോയിന്റുകൾ നേടിയാണ് ഇസാഫ് ബാങ്കിന്റെ മുന്നേറ്റം. പരിസ്ഥിതി സംരക്ഷണ നയങ്ങൾ, സാമൂഹിക പ്രതിബദ്ധത, ഭരണനിർവഹണ ലക്ഷ്യങ്ങൾ എന്നിവ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന് വിലയിരുത്തിയതിനുശേഷം മാത്രമാണ് ഓരോ സ്ഥാപനങ്ങൾക്കും ഗ്രേഡിംഗ് നൽകുന്നത്. രാജ്യാന്തര തലത്തിൽ തന്നെ ഏറ്റവും വലിയ നേട്ടമാണ് ഇസാഫ് ബാങ്ക് കൈവരിച്ചിരിക്കുന്നത്.

ലോകത്താകമാനം കോർപ്പറേറ്റ് രംഗത്ത് പുതിയ നിബന്ധനയായി മാറിയ ഒന്നാണ് ഇ.സി.ജിയുമായി ബന്ധപ്പെട്ടുള്ള വിലയിരുത്തൽ. നിലവിൽ, ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കേരളത്തിൽ മാത്രമാണ് പ്രചാരത്തിലായി തുടങ്ങിയത്. ‘പരിസ്ഥ സൗഹൃദ പ്രവർത്തനങ്ങൾ സുസ്ഥിരത എന്നിവ ഉറപ്പുവരുത്താനും സാമ്പത്തിക ശാക്തീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലും സാക്ഷരതയ്ക്കായി പുതിയ പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിലും ഇസാഫ് ബാങ്ക് വിജയം കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണ രംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ തന്നെ ഇസാഫ് ബാങ്ക് പ്രാധാന്യം നൽകുന്നുണ്ട്. ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ കാഴ്ചവച്ചതോടെ രാജ്യാന്തര തലത്തിൽ തന്നെ ഉന്നത നിലവാരത്തിലേക്ക് ഉയരാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്’, ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു.

Also Read: തക്കാളി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button