Latest NewsNewsIndia

പ്രണയ കേസുകളിലും പോക്‌സോ ചുമത്തുന്നു: ഉഭയസമ്മതത്തോടെയുള്ള ലൈം​ഗിക ബന്ധത്തിന്റെ പ്രായപരിധി കുറയ്ക്കണമെന്ന് ഹൈക്കോടതി

ബെം​ഗളൂരു: ഉഭയസമ്മതത്തോടെയുള്ള ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതിനുളള പ്രായപരിധി കുറയ്ക്കണമെന്ന് ഹൈക്കോടതി. പ്രായപരിധി 18ൽ നിന്ന് 16 ആയി ചുരുക്കണമെന്ന് കർണാടക ഹൈക്കോടതി നിയമ കമ്മീഷനോട് ശുപാർശ ചെയ്തു.

കൗമാരക്കാർക്ക് ഉഭയ സമ്മതത്തോടെ ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ അനുമതിയില്ലാത്തതാണ് പോക്സോ കേസുകൾ വർധിക്കുന്നതിന് കാരണമെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ ശുപാർശ.

ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; നടപടി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയില്‍ 

‘പതിനാറ് വയസിന് മുകളിൽ പ്രായമുളള പെൺകുട്ടികൾ പ്രണയത്തിലാകുന്നതും ലൈം​ഗിക ബന്ധത്തിലേർ‌പ്പെടുന്നതുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യൻ നിയമ കമ്മീഷന്റെ നിരീക്ഷണമാണ് ഞങ്ങൾ പരി​ഗണിച്ചത്. യാഥാർത്ഥ്യങ്ങള്‍ കണക്കിലെടുത്ത് പ്രായപരിധി മാറ്റുന്നതിൽ പുനർവിചിന്തനം നടത്തണം’. ജസ്റ്റിസ് സൂരജ് ​ഗോവിന്ദ് രാജ്, ജസ്റ്റിസ് ജി ബസവരാജ എന്നിവരടങ്ങിയ ധർവാഡ് ബെഞ്ച് നിരീക്ഷിച്ചു.

പതിനേഴ് വയസുളള മകളെ ​അയൽവാസി ഗോവയിലേക്ക് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി കാണിച്ച് ഒരു സ്ത്രീ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് പരി​ഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 19 വയസുകാരനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്. എന്നാൽ, ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത് പരസ്പര സമ്മതത്തോടെയാണെന്ന് പെൺകുട്ടി പിന്നീട് പോലീസിനോട് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button