IdukkiKeralaNattuvarthaLatest NewsNews

മൂന്നാറില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസ് പിടിയിൽ

ആലപ്പുഴ കളർകോട്, പഴയംപ്പിളളി വീട്ടിൽ ആൽബിൻ ആന്‍റണി (26) ആണ് അറസ്റ്റിലായത്

മൂന്നാര്‍: ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. ആലപ്പുഴ കളർകോട്, പഴയംപ്പിളളി വീട്ടിൽ ആൽബിൻ ആന്‍റണി (26) ആണ് അറസ്റ്റിലായത്. ദേവികുളം പൊലീസ് ആണ് യുവാവിനെ അറസ്റ്റു ചെയതത്.

ബൈക്കിലെത്തിയ ഇയാൾ മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയിന്‍റിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് പിടിയിലായത്. ഇയാളിൽ നിന്നും മൂന്നര ഗ്രാം ഹാഷീഷ് ഓയിൽ ആണ് പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഒരു മാസം മുൻപ് ഗോവയിൽ നിന്നുമാണ് വാങ്ങിയതെന്ന് പറഞ്ഞു.

Read Also : പശുവിനെ കെട്ടാൻ പോയ വയോധികന് കടന്നലിന്‍റെ കുത്തേറ്റ് ദാരുണാന്ത്യം :‌ മൂന്നു പേർക്ക് പരിക്ക്

ദേവികുളം എസ് ഐ എം.എൻ.സുരേഷ്, എ എസ് ഐ സജയ് പി മങ്ങാട്, എസ് സി പി ഓ പി രാജേഷ്, സി പി ഓമാരായ അനസ്, ഡോൺ കെ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button