Latest NewsNewsIndiaCrime

13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു

ഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്താണ് സംഭവം നടന്നത്. 13 വയസുകാരിയുടെ പരാതിയെത്തുടർന്ന് ഉത്തർപ്രദേശ് സ്വദേശിയായ പ്രതി ജിതേന്ദ്ര കുമാർ(19) പോലീസിന്റെ പിടിയിലായി. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയ്‌ക്കെതിരെ കേസ് രജിസറ്റർ ചെയ്തു. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

പ്രതി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. അറസ്റ്റിന് ശേഷം പ്രതി ജിതേന്ദ്ര കുമാറിന്റെ കസ്റ്റഡിയിൽ നിന്നും പെൺകുട്ടിയേയും പോലീസ് കണ്ടെടുത്തു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റും: മന്ത്രി കെ രാജൻ

പരാതിയിന്മേൽ അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവാവ് പെൺകുട്ടിയെ കൂടെ കൊണ്ടുപോകുന്നതായി കണ്ടെത്തി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതി ഉത്തർപ്രദേശിലേക്ക് കടന്നിരുന്നു. തുടർന്ന്, ജിതേന്ദ്രയുടെ വീട് അന്വേഷിച്ച് യുപിയിലെത്തിയ പോലീസ് വീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button