Latest NewsKeralaNews

യുവതിയെ ബലാത്സംഗം ചെയ്ത് നഗ്ന വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

ഇടുക്കി : ഇടുക്കി അടിമാലിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്‌ന വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. കട്ടപ്പന തൊപ്പിപാള കുമ്പളക്കുഴി സ്വദേശി ബിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി യുവതിയുടെ ബന്ധുകള്‍ക്കും അയച്ചുകൊടുത്തിരുന്നു.

Read Also: പ്രളയസഹായമായി ആവശ്യപ്പെട്ടത് 37,000കോടി, അത് തന്നില്ലെന്ന് സ്റ്റാലിൻ: കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേക്ക്

വെള്ളത്തൂവല്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ബിബിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീടിനടുത്തുള്ള ബന്ധുവീട്ടില്‍ എത്തിയ പ്രതി സൗഹ്യദം സ്ഥാപിച്ച് പരിചയപ്പെടുകയും ഫോണ്‍ വഴി കൂടുതല്‍ അടുപ്പം സ്ഥാപിച്ചെടുക്കുകയായിരുന്നു.

പിന്നീടാണ് പ്രതി യുവതിയെ വശീകരിച്ച് അടിമാലിയിലുള്ള സ്വകാര്യ ലോഡ്ജില്‍ കൊണ്ടുപോയതും പീഡനത്തിന് ഇരയാക്കിയതും. ഇതെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button