Latest NewsKeralaNews

ഭക്ഷ്യ പരിശോധനാ സംവിധാനങ്ങൾ വിപുലമാക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യ പരിശോധനാ സംവിധാനങ്ങൾ വിപുലമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ സജ്ജമാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന്റെ ശിലാസ്ഥാപനം ടൗൺ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യപരിശോധനാ സംവിധാനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്നും ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും മന്ത്രി പറഞ്ഞു.

Read Also: വിവിധ മത്സര പരീക്ഷകൾക്കുളള തയ്യാറെടുപ്പുകൾ ഇനി വി ആപ്പിനൊപ്പം നടത്താം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

രജിസ്ട്രേഷൻ ഇല്ലാതെ നടത്തുന്ന കടകൾക്ക് ലൈസൻസ് എടുക്കുന്നതിനുള്ള അവസരം വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വകുപ്പ് പരിശോധന നടത്തും. ശുചിത്വം അതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഫുഡ് സേഫ് ലോക്കൽ ബോഡി എന്ന പദ്ധതി സംസ്ഥാനത്തെ 140 പഞ്ചായത്തുകളിൽ നടത്തിവരികയാണ്. അവ എല്ലാ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഹൈജീൻ റേറ്റിംഗ് നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കാൻ പോവുകയാണെന്നും ജനങ്ങൾക്ക് ഉപകാരപ്രദമായ വിവരങ്ങൾ എല്ലാം വകുപ്പ് വെബ്‌സൈറ്റിൽ ലഭ്യമാക്കുമെന്നും വീണാ ജോർജ് വിശദീകരിച്ചു.

പത്തനംതിട്ട ടൗണിനടുത്ത് അണ്ണായിപ്പാറയിലെ 11 സെന്റ് വസ്തുവിലാണ് ലാബ് സജ്ജമാക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. 3.1 കോടി രൂപ ചെലവിൽ മൂന്നു നിലകളിലായാണ് അത്യാധുനിക ഭക്ഷ്യ പരിശോധനാ ലാബ് സ്ഥാപിക്കുന്നത്. ലാബ് പ്രവർത്തനസജ്ജമാകുന്നതോടെ എല്ലാത്തരം ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനകളും സാധ്യമാകും. അത്യാധുനിക ഹൈ എൻഡ് ഉപകരണങ്ങളാണ് ഭക്ഷ്യ പരിശോധനാ ലാബിൽ സജ്ജമാക്കുന്നത്. വിവിധ സൂക്ഷ്മാണു പരിശോധനകൾ, കീടനാശിനി പരിശോധനകൾ, മൈക്കോടോക്‌സിൻ തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളും ഇവിടെ ഉണ്ടാകും. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ലബോറട്ടറി പൂർണ സജ്ജമായി കഴിഞ്ഞാൽ കുടിവെള്ളത്തിന്റേയും ഭക്ഷണ പദാർഥങ്ങളുടേയും പരിശോധന ഇവിടെത്തന്നെ കാര്യക്ഷമമായി നടത്താൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

Read Also: പിന്തുണ തേടി പിന്നെ തള്ളിപ്പറഞ്ഞു: തിരുത്തിയില്ലെങ്കിൽ സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്ന് സുകുമാരൻ നായർ

shortlink

Related Articles

Post Your Comments

Related Articles


Back to top button