Latest NewsNewsTechnology

വിവിധ മത്സര പരീക്ഷകൾക്കുളള തയ്യാറെടുപ്പുകൾ ഇനി വി ആപ്പിനൊപ്പം നടത്താം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

2023- ലെ അഗ്നിവീർ പദ്ധതിയുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച വിജ്ഞാപനം വ്യോമസേന പുറത്തിറക്കിയിട്ടുണ്ട്

വ്യോമസേനയിലെ അഗ്നിവീർ എക്സ്, വൈ ഗ്രൂപ്പുകളിലേക്കുള്ള പരീക്ഷാ പരിശീലനം നൽകാനൊരുങ്ങി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. ഉദ്യോഗാർത്ഥികൾക്ക് വി ആപ്പിലൂടെയാണ് പരീക്ഷ പരിശീലനം നൽകുന്നത്. വി ആപ്പിലെ ‘വി ജോബ്സ് ആന്റ് എജുക്കേഷൻ’ എന്ന സെക്ഷനിലൂടെയാണ് പരിശീലന സാമഗ്രികൾ ലഭിക്കുക.

നിലവിൽ, 2023- ലെ അഗ്നിവീർ പദ്ധതിയുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച വിജ്ഞാപനം വ്യോമസേന പുറത്തിറക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷ പരിശീലനവുമായി വോഡഫോൺ- ഐഡിയ രംഗത്തെത്തിയിരിക്കുന്നത്. നവംബർ 23 വരെ അഗ്നിവീർ വായു സ്കീമിനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. വിവിധ സർക്കാർ ജോലികൾക്കായുളള പരീക്ഷാ പരിശീലകനായ ‘പരീക്ഷ’യുമായി കൈകോർത്താണ് വി ആപ്പിലെ പരിശീലന പരിപാടികൾ.

Also Read: രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് സൊമാറ്റോ, അറ്റനഷ്ടത്തിൽ കോടികളുടെ കുറവ്

ലൈവ് ക്ലാസുകൾ, മോക് ടെസ്റ്റുകൾ, പരിശീലന സാമഗ്രികൾ എന്നിവയിലൂടെയാണ് പരീക്ഷ പരിശീലനം നൽകുന്നത്. കൂടാതെ, ഡിഫൻസ് അക്കാദമി കാഡറ്റുകളുടെ അധ്യാപകരുടെ ക്ലാസുകളും ഉൾപ്പെടുത്തും. അഗ്നിവീർ പരീക്ഷാ പരിശീലനത്തിന് പുറമേ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ബാങ്കിംഗ്, ടീച്ചിംഗ്, ഡിഫൻസ്, റെയിൽവേ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പരീക്ഷകൾക്കാവശ്യമായ ടെസ്റ്റ് മെറ്റീരിയലുകളും വി ആപ്പിൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button