Latest NewsIndiaNews

ഹൈന്ദവ സമൂഹത്തിലെ നിരവധി പേരെ കൂട്ടക്കുരുതിക്ക് ഇരയാക്കിയ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കും

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സൈദ ആണ് ശ്രീരംഗപട്ടണത്തിലോ, മൈസൂരുവിലോ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്

ബംഗളൂരു: ഹൈന്ദവ സമൂഹത്തിലെ നിരവധിപേരെ കൂട്ടക്കുരുതിക്ക് ഇരയാക്കിയ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സൈദ ആണ് ശ്രീരംഗപട്ടണത്തിലോ, മൈസൂരുവിലോ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം, എംഎല്‍എയുടെ പ്രഖ്യാപനത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Read Also: ‘ഞാനൊരു യാത്ര പോകുന്നു, പാച്ചിസത്തെ പിഴുതെറിയേണ്ടതുണ്ട്, അതോണ്ട് വണ്ടിക്കൂലി തരണം’:ബിന്ദു അമ്മിണിയെ ട്രോളി അഞ്ജു പാർവതി

മൈസൂരുവില്‍ ടിപ്പു കന്നഡ രാജ്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിമ നിര്‍മ്മിക്കുമെന്ന് എംഎല്‍എ പ്രഖ്യാപിച്ചത്.

‘മൈസൂരുവിലോ, ശ്രീരംഗപട്ടണത്തിലോ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കും. വരും തലമുറയ്ക്ക് മുന്‍പില്‍ ഈ പ്രതിമ യഥാര്‍ത്ഥ ചരിത്രത്തെ പ്രതിനിധീകരിക്കും. ബിജെപി ഭരണത്തില്‍ ധീരയോദ്ധാവായ ടിപ്പു സുല്‍ത്താന്റെ ചരിത്രം വളച്ചൊടിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കുക നമ്മുടെ അടിസ്ഥാന ആവശ്യമാണ്. നൂറടി ഉയരമുള്ള പ്രതിമയാണ് സ്ഥാപിക്കുക’, തന്‍വീര്‍ വ്യക്തമാക്കി.

‘ഇസ്ലാമില്‍ വിഗ്രഹ ആരാധന നിഷിദ്ധമാണ്. എന്നാല്‍ ടിപ്പുവിന്റെ പ്രതിമയെ താന്‍ ആരാധിക്കും. വരും തലമുറ സത്യമെന്തെന്ന് തിരിച്ചറിയാന്‍ ഇത് കൂടിയേ തീരൂ’, തന്‍വീര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button