KeralaLatest NewsNews

‘ഞാനൊരു യാത്ര പോകുന്നു, പാച്ചിസത്തെ പിഴുതെറിയേണ്ടതുണ്ട്, അതോണ്ട് വണ്ടിക്കൂലി തരണം’:ബിന്ദു അമ്മിണിയെ ട്രോളി അഞ്ജു പാർവതി

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ പരിഹസിച്ച് അഞ്‍ജു പാർവതി പ്രഭീഷ്. ഒരു നീണ്ട യാത്ര പോകാനായി സഹായം അഭ്യർത്ഥിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ബിന്ദു അമ്മിണി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ മറ്റുള്ളവരോട് സഹായം ചോദിക്കാതെ പണി എടുത്ത് ജീവിക്കാൻ ബിന്ദു അമ്മിണിയെ ഉപദേശിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധി ട്രോളുകളാണ് ബിന്ദു അമ്മിണിയുടെ പോസ്റ്റിൽ വരുന്നത്. ഇതോടെയാണ് അഞ്‍ജു പാർവതിയും ബിന്ദു അമ്മിണിയെ പരിഹസിച്ച് രംഗത്തെത്തിയത്.

അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഞാനൊരു നീണ്ട യാത്ര പോകാനൊരുങ്ങുകയാണ് സൂർത്തുക്കളേ! പോണ വഴിക്കൊക്കെ എണീറ്റുനില്ക്കുന്ന പാച്ചിസത്തെ പിഴുതെറിയേണ്ടതുണ്ട്. പത്തി വിടർത്തിയാടുന്ന സവർണ്ണ ഹെജിമണിയുടെ മണ്ടയ്ക്ക് ആഞ്ഞടിക്കേണ്ടതുണ്ട്. ! സോ അതോണ്ട് വണ്ടിക്കൂലീം വഴിച്ചെലവും തീറ്റച്ചെലവും നിങ്ങൾ തരണം.

ഏഴെട്ടു കൊല്ലമായി വിയർപ്പിൻ്റെ അസ്കിത വല്ലാണ്ട് കൂടിയതിനാൽ പണിയെടുത്ത് ജീവിക്കാൻ ലേശം മടിയാണ്. അപ്പോഴാണ് ഞങ്ങൾ ഏഴകളുടെ തമ്പ്രാന് ചെങ്കോലും അധികാരവും കിട്ടുന്നത്. പിന്നൊന്നും നോക്കിയില്ല. തമ്പ്രാന് കീഴിൽ അസ്സലായിട്ട് അടിമവേല ചെയ്യാനിറങ്ങി. ഹൊ! എന്താ സുഖം! ഇടയ്ക്കിടയ്ക്ക് ഉത്തരേന്ത്യ നോക്കി പാച്ചിസം പാച്ചിസം എന്നലറിയാൽ നല്ല കൂലി കിട്ടും. ഇടയ്ക്കിടയ്ക്ക് ജാതിക്ക തോട്ടത്തിൽ കേറി നല്ല മുഴുത്ത ജാതിക്ക തോട്ടി കൊണ്ട് കുത്തിയിട്ടാൽ പ്രിവിലേജ് കാർഡ് കിട്ടും. അങ്ങനെ ഫ്രീ ആയിട്ട് തിന്ന് എല്ലിൻ്റെയിടയിൽ കുത്തിയപ്പോൾ മതിലു കെട്ടിയ ഇഷ്ടികത്തുണ്ടുമായി തമ്പ്രാൻ്റെ ആശിർവാദവുമായി പാതിരാത്രി ഇരുട്ടിൽ മറവിൽ മല കേറാനിറങ്ങി. പിന്നെയങ്ങോട്ട് ഇറക്കം മാത്രമേയുളളൂ ഈ നിമിഷം വരേയ്ക്കും!

മല കേറാൻ ചൂട്ട് കത്തിച്ചു തന്ന തമ്പ്രാൻ & ടീം യൂ ടേൺ എടുത്ത് നൈസായിട്ട് തേച്ചു. പിന്നെ ആ പ്രിവിലേജ് കാർഡും പിടിച്ച് റോഡിലിറങ്ങി കണ്ടവരുടെ നെഞ്ചത്ത് കേറാം എന്നൊരു ഉപായം കണ്ടുപിടിച്ചു. പക്ഷേ ആ പണി ഏറ്റില്ല. പിന്നെ നേരെ ഡൽഹിക്ക് വണ്ടി കേറി സർദാർജിമാർക്ക് ചപ്പാത്തിയും ഡാലും ചുട്ടുകൊടുത്ത് ട്രാക്റ്റർ ഉന്തി നടന്നു. നോ രക്ഷ. !! ഒന്നും കിട്ടിയില്ല. തിരികെ നേരെ ഖേറളത്തിലെത്തി. പിന്നെയും പഴയ ജാതിക്കാ തോട്ടത്തിൽ പണിക്ക് കേറാൻ നോക്കിയപ്പോൾ നോ വേക്കൻസി. ഞാൻ പോയ ഒഴിവിൽ പലരും കേറി പ്രിവിലേജ് കാർഡ് സ്വന്തമാക്കി ചാനൽ ജഡ്ജിമാരായി , നിലാനടത്തം നടത്തി. എല്ലാം കൊണ്ടും പണി പാളി സൂർത്തുക്കളേ!

ഇതിനിടയ്ക്ക് റോഡിലിറങ്ങി കണ്ട പാവപ്പെട്ടവൻ്റെ നെഞ്ചത്ത് കേറി നെരങ്ങി സവർണ്ണ ഹെജിമണിയെന്ന് വിളിച്ചു നോക്കിയെങ്കിലും സംഭവത്തിന് പഴയ മാർക്കറ്റില്ല. അപ്പോഴാണ് ഇന്ത്യയിലെ മൊത്തം കോളനികളിലേയ്ക്ക് യാത്ര പോവാനും പോണ വഴീലെ പാച്ചിസം തോണ്ടിയെടുക്കാമെന്നും ഐഡിയ തോന്നിയത്. സ്വന്തം നാട്ടിലെ മധുവിന് നീതി തേടി കൊടുക്കാനും വാളയാറിലേയ്ക്ക് നോക്കാനും ഒന്നും നേരമില്ലെങ്കിലും വാളയാർ ചുരം കടന്ന് ആളുകളെ പറ്റിക്കുന്നതാണ് ലേറ്റസ്റ്റ് ട്രെൻഡ്. അതോണ്ട് സൂർത്തുക്കളേ യാത്രാബത്തയും തീറ്റച്ചെലവും വഹിക്കാൻ താല്പര്യമുള്ളവർ ഇൻബോക്സിൽ വന്നാൽ അക്കൗണ്ട് നമ്പർ തരാം…

എന്ന് നിങ്ങളുടെ സ്വന്തം
കമ്മിണി ഒപ്പ്!

shortlink

Related Articles

Post Your Comments

Related Articles


Back to top button