Latest NewsNewsTechnology

ജോലി നഷ്ടപ്പെട്ടവർക്ക് ഇടം നൽകാനൊരുങ്ങി ഡ്രീം 11 സിഇഒ, മെറ്റയും ട്വിറ്ററും പുറത്താക്കിയവർക്ക് ആശ്വാസ വാർത്ത

അമേരിക്കയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ഇന്ത്യക്കാരും എച്ച്1ബി വിസ ഉള്ളവരാണ്

സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട രണ്ട് ആഗോള കമ്പനികളാണ് മെറ്റയും ട്വിറ്ററും. ട്വിറ്റർ 50 ശതമാനത്തോളം ജീവനക്കാരെയും, മെറ്റ 11,000 ജീവനക്കാരെയും ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്. ജീവനക്കാരുടെ മുന്നിൽ ഇനിയെന്ത് എന്ന വലിയ ചോദ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൈത്താങ്ങുമായി ഡ്രീം 11 സഹസ്ഥാപകനും സിഇഒയുമായ ഹർഷ് ജെയിൻ എത്തിയിരിക്കുന്നത്.

ഡ്രീം 11 കമ്പനിയിൽ പ്രതിഭാശാലികളായ ജോലിക്കാർക്ക് ഇടമുണ്ടെന്നും, ഡിസൈൻ, പ്രോഡക്ട്, ടെക് തുടങ്ങിയ മേഖലകളിൽ നേതൃപരിചയമുള്ളവർക്ക് കൂടുതൽ മുൻഗണനയുണ്ടെന്നും ജെയിൻ വ്യക്തമാക്കിയിട്ടുണ്ട്. തൻ്റെ കമ്പനി 8 ബില്യൺ ഡോളർ കമ്പനിയാണെന്നും, 150 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഉണ്ടെന്നും കൂട്ടിച്ചേർത്താണ് അദ്ദേഹം പിരിച്ചുവിടപ്പെട്ട ഇന്ത്യക്കാരായ തൊഴിലാളികളെ സ്വാഗതം ചെയ്യുന്നത്.

Also Read: ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കും: അറിയിപ്പുമായി വിസ്താര

നിലവിൽ, അമേരിക്കയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ഇന്ത്യക്കാരും എച്ച്1ബി വിസ ഉള്ളവരാണ്. അതിനാൽ, അടുത്ത 60 ദിവസത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്താനായില്ലെങ്കിൽ ഇവർക്കെല്ലാം അമേരിക്ക വിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാരനായ ഹർഷ് ജെയിന്റെ ആശ്വാസ വാഗ്ദാനം എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button