Latest NewsNewsIndia

പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാർ: കേന്ദ്രമന്ത്രി

ശ്രീനഗർ: പെട്രോളും ഡീസലും ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) കീഴിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി. എന്നാൽ സംസ്ഥാനങ്ങൾ അത്തരമൊരു നീക്കം അംഗീകരിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ സംസ്ഥാനങ്ങൾ സമ്മതിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ചരിത്രത്തിൽ വിഷം കലർത്തുകയെന്ന സംഘപരിവാറിന്റെ സമീപനം തന്നെയാണ് സുധാകരനുമുള്ളത്: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

പെട്രോൾ, ഡീസൽ വിലയെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾ തയ്യാറായാൽ കേന്ദ്രവും തയ്യാറാണ്. തങ്ങൾ എപ്പോഴും ഇതിന് തയ്യാറാണെന്നും അദ്ദേഹം വിശദമാക്കി. മദ്യവും ഊർജവും അവർക്ക് വരുമാനമുണ്ടാക്കുന്ന ഇനമായതിനാൽ ഇത്തരമൊരു നീക്കത്തിന് സംസ്ഥാനങ്ങൾ തയ്യാറാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില വർദ്ധനവാണ് ഇന്ത്യ കണ്ടതെന്നായിരുന്നു ഇന്ധന വിലയുടെ കാര്യത്തിൽ ജനങ്ങൾക്ക് അൽപം ഇളവ് പ്രതീക്ഷിക്കാനാകുമോയെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി.

Read Also: അപകീര്‍ത്തികരമായ പരാമര്‍ശം: ജെബി മേത്തര്‍ എംപിക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി മേയര്‍ ആര്യാ രാജേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button