Life StyleHealth & Fitness

എല്ലുകളുടെ സംരക്ഷണത്തിന് ഇവ തീര്‍ച്ചയായും കഴിക്കണം

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് കാത്സ്യം കൂടിയേ തീരു. പാലും പാലുല്പന്നങ്ങളുമാണ് കാത്സ്യത്തിന്റെ പ്രധാന സ്രോതസ്. രണ്ടു ഗ്ലാസ് പാലില്‍നിന്നു തന്നെ നമുക്ക് ആവശ്യമുള്ള കാത്സ്യം കിട്ടും. ഇലക്കറികളാണ് കാത്സ്യത്തിന്റെ മറ്റൊരു സ്രോതസ്. റാഗിയിലും ധാരാളമായി കാത്സ്യം അടങ്ങിയിട്ടുണ്ട്. കാത്സ്യം പോലെ തന്നെ എല്ലിന്റെ ആരോഗ്യത്തിന് മഗ്‌നീഷ്യവും വേണം. ഏകദേശം 300മി.ഗ്രാം മഗ്‌നീഷ്യമാണ് പ്രതിദിനം നമുക്ക് വേണ്ടത്.

പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പ്, പൈനാപ്പിള്‍, ഉരുളക്കിഴങ്ങ് എന്നിവയിലെല്ലാം മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും 20 മിനുറ്റ് നേരം വെയില്‍ കൊള്ളണം. ഇങ്ങനെ ലഭിക്കുന്ന വിറ്റാമിന്‍ ഡി ഉപയോഗിച്ച് ശരീരത്തിന് കാത്സ്യത്തെ ആഗിരണംചെയ്യാന്‍ സാധിക്കും. പേശികളെയും എല്ലുകളെയും ബലപ്പെടുത്താന്‍ ചെറിയ സമയമെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button