ThiruvananthapuramLatest NewsKeralaNattuvarthaNews

രാജ്ഭവന്‍ ഉപരോധം: പങ്കെടുത്തത് 25000 പേര്‍ മാത്രം, കേരളത്തിലെ ബാക്കി ജനങ്ങളുടെ പിന്തുണ തനിക്കൊപ്പമാണെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവന്‍ വളഞ്ഞ് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. രാജ്ഭവന്‍ ഉപരോധത്തില്‍ 25000 പേരാണ് പങ്കെടുത്തതെന്നും കേരളത്തിലെ മൂന്നര കോടി ജനങ്ങളിൽ ബാക്കി ജനങ്ങളുടെ പിന്തുണ തനിക്കൊപ്പമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്കാണ് താന്‍ ഇടപെടല്‍ നടത്തുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പുറത്ത് പോയി പഠിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ചാന്‍സലര്‍ എന്ന നിലയില്‍ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ തനിക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംപിമാരും എംഎല്‍എമാരും ഉൾപ്പെടെ അന്വേഷണം നേരിടുന്നത് 51 നേതാക്കള്‍: ഇഡി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍

‘ഭരണഘടന പ്രതിസന്ധിയുണ്ടാക്കിയെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കാന്‍ താന്‍ തയ്യാറാണ്. ഇക്കാര്യം മുന്‍പും പറഞ്ഞിട്ടുണ്ട്. സര്‍വ്വകലാശാലകളുടെ കാര്യം വ്യത്യസ്തമാണ്. അതില്‍ ചാന്‍സലര്‍ എന്ന നിലയില്‍ തനിക്ക് ഇടപെടാന്‍ അധികാരമുണ്ട്. വിസിക്ക് സുരക്ഷ ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് കത്തെഴുതിയതില്‍ തെറ്റില്ല. ഏത് പൗരനും സുരക്ഷ ആവശ്യപ്പെട്ട് പോലീസിന് കത്തെഴുതാം. വിസിമാരുടെ വിഷയത്തില്‍ ഹൈക്കോടതി വിധി അനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും,’ ഗവര്‍ണര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button