Latest NewsNewsBusiness

ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്: ഏറ്റവും പുതിയ ടാർജറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടുകൾ പുറത്തിറക്കി

ഐഡിഎഫ്സി ക്രിസിൽ ഐബിഎക്സ് 90:10 എസ്ഡിഎൽ പ്ലസ് ഗിൽറ്റ് നവംബർ 2026 ഇൻഡക്സ് ഫണ്ടിന്റെ സബ്സ്ക്രിപ്ഷൻ നവംബർ 14 മുതൽ ആരംഭിച്ചിട്ടുണ്ട്

ഏറ്റവും പുതിയ ഫണ്ടുകൾ പുറത്തിറക്കി ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്. ഇത്തവണ ടാർജറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഐഡിഎഫ്സി ക്രിസിൽ ഐബിഎക്സ് 90:10 എസ്ഡിഎൽ പ്ലസ് ഗിൽറ്റ് നവംബർ 2026 ഇൻഡക്സ് ഫണ്ട്, ഐഡിഎഫ്സി ക്രിസിൽ ഐബിഎക്സ് 90:10 എസ്ഡിഎൽ പ്ലസ് ഗിൽറ്റ് ഏപ്രിൽ 2032 ഫണ്ടുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഐഡിഎഫ്സി ക്രിസിൽ ഐബിഎക്സ് 90:10 എസ്ഡിഎൽ പ്ലസ് ഗിൽറ്റ് നവംബർ 2026 ഇൻഡക്സ് ഫണ്ടിന്റെ സബ്സ്ക്രിപ്ഷൻ നവംബർ 14 മുതൽ ആരംഭിച്ചിട്ടുണ്ട്. നവംബർ 16 ബുധനാഴ്ചയാണ് സബ്സ്ക്രിപ്ഷൻ ക്ലോസ് ചെയ്യുക. ഐഡിഎഫ്സി ക്രിസിൽ ഐബിഎക്സ് 90:10 എസ്ഡിഎൽ പ്ലസ് ഗിൽറ്റ് ഏപ്രിൽ 2032 ഫണ്ടിന്റെ സബ്സ്ക്രിപ്ഷൻ നവംബർ 14- ന് ആരംഭിച്ച് നവംബർ 28- നാണ് ക്ലോസ് ചെയ്യുന്നത്. മ്യൂച്വൽ ഫണ്ട് വിതരണക്കാർ വഴിയും, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുമാണ് നിക്ഷേപിക്കാൻ സാധിക്കുക.

Also Read: ഗ്രാമീണ ജനതയെ ഡിജിറ്റലായി കണക്ട് ചെയ്യാനൊരുങ്ങി വി, പുതിയ നീക്കങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button