Latest NewsNewsTechnology

ഗ്രാമീണ ജനതയെ ഡിജിറ്റലായി കണക്ട് ചെയ്യാനൊരുങ്ങി വി, പുതിയ നീക്കങ്ങൾ അറിയാം

കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ അഞ്ച് സർക്കിളുകളിൽ 300 വി ഷോപ്പുകൾ ഉടൻ ആരംഭിക്കും

സംസ്ഥാനത്തെ ഗ്രാമീണ ജനതയെ ഡിജിറ്റലായി കണക്ട് ചെയ്യാനൊരുങ്ങി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ (വി). സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ റീട്ടെയിൽ വിപുലീകരണ പ്രവർത്തനങ്ങളോടനുബന്ധിച്ച് 80 ഷോപ്പുകളാണ് പുതുതായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇത്തരം വി ഷോപ്പുകളിലൂടെ പ്രീ പേയ്ഡിന്റെ എല്ലാ സേവനങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്.

പയ്യോളി, പെരിങ്ങത്തൂർ, ഇരിട്ടി, നീലേശ്വരം, തഴവ, തുറവൂർ, പാമ്പാടി, പൈക, അയർക്കുന്നം, കുളനട, റാന്നി, പാലോട് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലാണ് ഇത്തവണ വി ഷോപ്പുകൾ പുതുതായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അതേസമയം, കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ അഞ്ച് സർക്കിളുകളിൽ 300 വി ഷോപ്പുകൾ ഉടൻ ആരംഭിക്കും. വരും മാസങ്ങളിൽ ഗ്രാമീണ മേഖലകളിലെ സാന്നിധ്യം കൂടുതൽ വർദ്ധിപ്പിക്കാനാണ് വി ലക്ഷ്യമിടുന്നത്.

Also Read: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ഷെഫീക്കിന്‍റെ സന്തോഷം’:റിലീസ് തീയതി പ്രഖ്യാപിച്ചു

വി ഷോപ്പുകളിലൂടെ ഉപയോക്താക്കൾക്ക് വ്യത്യസ്ഥങ്ങളായ പദ്ധതികളും ആനുകൂല്യങ്ങളും മറ്റുസേവനങ്ങളും അതിവേഗത്തിലും, കാര്യക്ഷമമായും നൽകാനുളള പ്രവർത്തനങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകുന്നുണ്ട്. മൂന്നാംനിര പട്ടണങ്ങളിലെ ഉപയോക്താക്കൾക്ക് ഒരേ രീതിയിലുള്ള വി സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ വി ഷോപ്പുകൾ രാജ്യത്തുടനീളം ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button