KeralaLatest NewsNews

രാജ്യാന്തര കാർട്ടൂൺ പ്രദർശനത്തിൽ മലയാളിക്ക് പുരസ്ക്കാരം

ചൈനയിലെ ചൈന ഡെയ്ലി ന്യൂസ് പേപ്പറും വാക്സി മുനിസിപ്പൽ പീപ്പിൾസ് ഗവൺമെന്റും ചേർന്ന് നടത്തിയ മനുഷ്യരാശിക്ക് വേണ്ടിയുള്ള, 2022 അന്താരാഷ്ട്ര കാർട്ടൂൺ ആന്റ് ഇല്ലസ്ട്രേഷൻ എക്സിബിഷനിൽ ചിത്രകാരൻ സിബി ഷിബുവിന് പുരസ്കാരം. ഷിബുവിന്റെ ‘ദ ട്രീ’ എന്ന ചിത്രം സിൽവർ പ്രൈസ് നേടി.

20000 ചൈനിസ് യുവാനും (രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ട്രോഫിയും പ്രശസ്തിപത്രവും പോർട്ട് ഫോളിയോ ബുക്കുമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. പേനയും ജലച്ചായവും ഉപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. അവാർഡ് വിവരം ഷിബുവിനെ വ്യക്തിപരമായി അറിയിച്ചു. വൈകാതെ അവാർഡ് ദാനച്ചടങ്ങ് ബെയ്ജിംഗിൽ വെച്ച് നടക്കും.

സിറ്റിസൺ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ പത്ത് ലക്ഷം കടന്നു; ഇ ഗവേണൻസില്‍ നേട്ടവുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്

‘കുറഞ്ഞ കാർബൺ ജീവിതശൈലി എന്ന ആശയത്തെ ഫോക്കസ് ചെയ്താണ് മൽസരം നടത്തിയത്. കൂടുതൽ സമാധാനപരവും സമൃദ്ധവും മനോഹരവുമായ നല്ലൊരു ലോകത്തിന് വേണ്ടിയുള്ള ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളാണ് ക്ഷണിച്ചത്. ഭൂമിയും മനുഷ്യനും ജീവജാലകങ്ങളുടെ നിലനിൽപ്പ്, ആഗോളതാപനം, പരിസ്ഥിതി സംരക്ഷണം… ഇതൊക്കെ മനസ്സിലാക്കിയാണ് ഷിബു ചിത്രങ്ങൾ സമർപ്പിച്ചത്.

ആഗോളതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ച ഷിബുവിന് മുമ്പ് മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ഈ നേട്ടം സിബി ഷിബുവിനെ ലോക പ്രശസ്തരായിട്ടുള്ള കലാകാരൻമാരുടെ ഒപ്പത്തിലെത്തിച്ചു. ചിത്രകാരനും ലോകത്ത് അറിയപ്പെടുന്ന കാർട്ടൂണിസ്റ്റുമായ അദ്ദേഹത്തിന് മുമ്പും ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഉപയോഗം കൂടിയ വൈകിട്ട് ആറുമുതല്‍ പത്തുമണി വരെയുള്ള സമയത്തെ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി കെഎസ്ഇബി

ഹിന്ദുസ്ഥാൻ ടൈംസിന്റെ ദേശീയ അംഗീകാരം, ചൈനയിൽ നിന്ന് സ്പെഷ്യൽ പ്രൈസ്, സൗത്ത് കൊറിയയിൽ നിന്ന് നാലു തവണ ഓണറബിൾ ബഹുമതി, ബെൽജിയത്തിൽ നടന്ന നോക്ക് ഫീസ്റ്റ് അന്തർദേശീയ കാർട്ടൂൺ മേളയിൽ രാജ്യത്തെ പ്രിതിനിധീകരിക്കാൻ ക്ഷണം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

2007 ൽ തുർക്കിയിൽ നടന്ന 24-ാമത് അയ്ഡിൻ ഡോഗൺ അന്തർദേശീയ കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചതോടെ സിബി ഷിബു എന്ന കലാകാരൻ ലോകത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഈ അവാർഡ് ഷിബു ഇസ്താംബുളിൽ വെച്ചാണ് വാങ്ങിയത്. വീണ്ടും തുർക്കിയിൽ നിന്ന് 2018 -ൽ നടന്ന 2-ാം മത് ഔവർ ഹെറിറ്റേജ് ജറുസലേം ഇന്റർ നാഷ്ണൽ കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. 2019 ൽ ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആന്റ് ബിലിയറി സയൻസിന്റെ 1-ാം മത് അന്തർദേശീയ നോ ടൈം ഫോർ ലിവർ കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി.

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിനു സജ്ജരാക്കും: മന്ത്രി വി. അബ്ദുറഹിമാൻ

2022-ൽ ആഥൻസിലെ ഡാനിയിട്ടോസ് മുൻസിപ്പാലിറ്റിയുടെ 9-ാംമത് ഇന്റർനാഷ്ണൽ കാർട്ടൂൺ എക്സിബിഷനിൽ മെറിറ്റ് അവാർഡ്. തുർക്കി, ജപ്പാൻ, ചൈന, കൊറിയ, ഇറാൻ, പോളണ്ട്, ഇറ്റലി, ഗ്രീസ് ബെൽജിയം, മെക്സിക്കോ ഇങ്ങനെ ഒട്ടേറെ രാജ്യങ്ങളിൽ ഷിബുവിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഷിബുവിന്റെ കലാരംഗത്തെ അംഗീകാരങ്ങളും നേട്ടങ്ങളും മാനിച്ചുകൊണ്ട് എറണാകുളം ജില്ലാ ഭരണകൂടം ഒരു ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകി ആദരിച്ചിരുന്നു.

ഡ്രോയിംഗിനും പെയിന്റിംഗിലും ഫൈൻ ആർട്ട് ഡിപ്ലോമ നേടിയിട്ടുള്ള ഷിബു ചെറിയപാടത്ത് പരേതനായ സിഎൻ ബാലന്റെയും ശാന്താമണിയുടെയും മകനാണ്. ചിത്രരചനയും ഫോട്ടോഗ്രാഫിയും ഡ്രോയിംഗ് പഠിപ്പിക്കലുമാണ് സിബി ഷിബുവിന്റെ ജോലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button