Latest NewsSaudi ArabiaNewsInternationalGulf

സൗദിയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് ഇനി പിസിസി വേണ്ട: നിബന്ധന പിൻവലിച്ചതായി അധികൃതർ

റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാൻ ഇന്ത്യക്കാർക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട. പുതിയ തൊഴിൽ വ്യവസ്ഥയിൽ സൗദിയിലേക്ക് പോകാൻ വിസ ലഭിക്കുന്നതിനു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കമെന്ന നിബന്ധനയിൽ നിന്ന് ഇന്ത്യക്കാരെ നീക്കം ചെയ്തു. ഇന്ത്യയിലെ സൗദി എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ സമാധാനപരമായി ജീവിക്കുന്ന രണ്ടു ദശലക്ഷത്തോളം ഇന്ത്യൻ പൗരൻമാർ രാജ്യത്തിനു നൽകിയ സംഭാവനകളെ അഭിനന്ദിക്കുന്നതായും ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു.

Read Also: രാത്രിയില്‍ ആയുധധാരികളായ എട്ടംഗ സംഘം വീട് അടിച്ചുതകര്‍ത്തു : വീട്ടമ്മയെയും ഗര്‍ഭിണിയായ യുവതിയെയും ആക്രമിച്ചതായി പരാതി

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ തീരുമാനത്തോടെ സൗദി അറേബ്യയിലേക്ക് പോകുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ യാത്രാനടപടികൾ കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read Also: ‘അച്ഛന്‍ മകള്‍ ബന്ധമല്ല, ഒന്നിച്ചു ജീവിക്കാമെന്ന കരാര്‍ മാത്രം’: രാഗേഷിന്റെ പേര് വലിച്ചിഴച്ചതിനെതിരെ പ്രിയ വര്‍ഗീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button